ഫണ്ടിന് വേണ്ടി ജെറ്റ് എയര്‍വേയ്‌സ് സമീപിച്ചിട്ടില്ല: എസ്ബിഐ ചെയര്‍മാന്‍

ഫണ്ടിന് വേണ്ടി ജെറ്റ് എയര്‍വേയ്‌സ് സമീപിച്ചിട്ടില്ല: എസ്ബിഐ ചെയര്‍മാന്‍

ന്യൂഡെല്‍ഹി:സാമ്പത്തിക സമ്മര്‍ദത്താല്‍ വലയുന്ന ജെറ്റ് എയര്‍വേയ്‌സ് യാതൊരു വിധത്തിലുള്ള ഫണ്ടിന് വേണ്ടിയും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍ പറഞ്ഞു.

എയര്‍ലൈന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആവശ്യത്തിനുള്ള പണം കൈയിലില്ലെന്നും ഈ മാസം ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചെലവ് ചുരുക്കലടക്കമുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ട് തന്ത്രപരമായ നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് പദ്ധതിയെന്ന് ജെറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കിയിരുന്നു.

എയര്‍ലൈന്റെ ഓഹരികള്‍ വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ മൂന്ന് വര്‍ഷത്തെ താഴ്ചയാണ് രേഖപ്പെടുത്തിയിരുന്നത്. കമ്പനി മുന്നോട്ടു കൊണ്ടുപോകാന്‍ കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്ന അറിയിപ്പ് ജീവനക്കാര്‍ക്ക് ഇതിനകം എയര്‍ലൈന്‍ നല്‍കിയിട്ടുണ്ട്. അധിക വരുമാനത്തിനുള്ള പദ്ധതികള്‍ കമ്പനി പരിഗണിച്ച് വരികയാണ്.

 

 

Comments

comments

Categories: FK News