ഇന്നൊവേഷന് പ്രോല്സാഹനത്തിന് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതായി എഐസിടിഇ ചെയര്മാന്

ന്യൂഡെല്‍ഹി: ഇന്നൊവേഷന് പ്രോല്‍സാഹിപ്പിക്കുന്നതിന് ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷനും (എഐസിടിഇ) ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഓഫ് എന്ജിനീയറിഗും പല പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ടെന്ന് എഐസിടിഇ ചെയര്മാന് അനില്‍ ഡി സഹസ്രബുദ്ധെ. ഐഐടി ഖരഗ്പൂരില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഓഫ് എന്‍ജിനീയേഴ്സ് യൂത്ത് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ലബോറട്ടറി സൗകര്യം വര്‍ധിപ്പിക്കുന്നതിനും അധ്യയന കാലം മുഴുവന്‍ പ്രശസ്ത വ്യക്തികളുടെ സേവനം ലഭ്യമാക്കുന്നതിനും എഐസിടിഇ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഗവേഷകര്‍ക്ക് വിവിധ സമ്മേളനങ്ങളില്‍ അവരുടെ പ്രബദ്ധമവതരിപ്പിക്കുന്നതിന് എത്തിച്ചേരാനുള്ള യാത്രാ ചെലവ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എഐസിടിഇയും മാനവവിഭവശേഷി വികസന മന്ത്രാലയവും സംയുക്തമായി ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ സംഘടിപ്പിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍, മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ത്ഥികളെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ ഇന്നൊവേഷന് മാതൃകകള്‍ രൂപീകരിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഈ പദ്ധതികളില്‍ പങ്കെടുക്കുന്നതിന് കാനഡ, ഓസ്ട്രേലിയ, ദക്ഷിണ കോറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്്. ഈ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിസ്ഥാന നൈപുണ്യ അവബോധം സൃഷ്ടിക്കുകയും നൈപുണ്യ വികസനത്തിനും ഇന്നൊവേഷനു വേണ്ട അടിത്തറ പാകാനും സഹായിക്കുകയും ചെയ്യും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള യുവജനങ്ങള്‍ യൂത്ത് കോണ്‍ക്ലേവിന്റെ ആറു സെഷനുകള്‍ പൂര്‍ത്തിയാക്കുകയും തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ നീംറാണയിലെ സ്കൂള്‍ ഓഫ് എയ്റോനോട്ടിക്സാണ് ഒപ്റ്റിമൈസിംഗ് ഫുഡ് ചെയ്ന്‍ തലത്തില്‍ ഒന്നാ സ്ഥാനം നേടിയത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേടു കൂടാതെ സംഭരിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇവര്‍ അവതരിപ്പിച്ചത്. സ്വച്ഛ് ഭാരത് അഭിയാന് വിഭാഗത്തില്‍ വീട്ടുകളിലെ മാലിന്യ സംസ്കരണത്തിന് മികച്ച രീതിയ അവതരിപ്പിച്ച കൊല്‍ക്കത്ത ഫ്യൂച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റ് ജേതാക്കളായി. നഗരാസൂത്രണ വിഭാഗത്തിലും മൊബീല്‍ ആപ്പ് വികസന വിഭാഗത്തിലും ഐഐടി ഖരഗ്പൂര്‍ ഒന്നാം സ്ഥാനം നേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 വിദ്യാര്‍ത്ഥികള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.