ന്യൂഡെല്‍ഹി: മറ്റൊരു സംസ്ഥാനത്തുള്ള തങ്ങളുടെ ബ്രാഞ്ചുകളിലേക്ക് എക്കൗണ്ടിംഗ്, ഐടി, ഹ്യൂമന്‍ റിസോഴ്സ് തുടങ്ങിയ സേവനങ്ങള്‍ക്ക് ഹെഡ് ഓഫീസ് നല്കുന്ന ശമ്പളത്തിന് 18 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കും. അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗിന്റെ കര്‍ണാടക ബെഞ്ചാണ് ഈ ഓര്‍ഡര്‍ പാസാക്കിയത്. രണ്ട് ഓഫീസുകള്‍ തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ജിഎസ്ടി നിയമത്തിന് കീഴില്‍ വിതരണമായി കണക്കാക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഒരു പ്രത്യേക സംരംഭത്തില്‍ നിന്ന് മറ്റൊരു പ്രത്യേക സംരംഭത്തിലേക്ക് നല്കുന്ന തൊഴിലാളി ചെലവ് ഉള്‍പ്പെടെയുള്ളവയെ വിതരണത്തിന്റെ മൂല്യനിര്‍ണയത്തില്‍ കണക്കാക്കും. അതേസമയം പുതിയ ഉത്തരവ് കമ്പനികളെ കൂടുതല്‍ സമ്മര്ദ്ദത്തിലാക്കുന്നതാണെന്നാണ് വിലയിരുത്തല്‍. ഇന്‍വോയിസുകള്‍ ഉയര്‍ത്തുന്നതിലേക്ക് ഇത് കമ്പനികളെ നയിക്കും.
Comments
Categories:
Business & Economy