മികച്ച എയര്‍ഹോസ്റ്റസ് പരിശീലനം; അവാര്‍ഡ് എട്ടാം തവണയും ഫ്രാങ്ക്ഫിന്

മികച്ച എയര്‍ഹോസ്റ്റസ് പരിശീലനം; അവാര്‍ഡ് എട്ടാം തവണയും ഫ്രാങ്ക്ഫിന്

കൊച്ചി: മികച്ച എയര്‍ഹോസ്റ്റസ് പരിശീലന കേന്ദ്രത്തിനുള്ള 2018ലെ അവാര്‍ഡ് ഇന്ത്യയിലെ ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ഹോസ്റ്റസ് ട്രെയിനിംഗ് കരസ്ഥമാക്കി. അസോച്ചം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്-സിവില്‍ ഏവിയേഷന്‍ ആന്‍ഡ് കാര്‍ഗോ അവാര്‍ഡ് ചടങ്ങിലാണ് ബഹുമതി സമ്മാനിച്ചത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സെക്രട്ടറി രാജീവ് നയന്‍ ചൗബെ, രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് ദാനം.
എട്ടാം തവണയും ഈ ബഹുമതി കരസ്ഥമാക്കിയതില്‍ അഭിമാനമുണ്ടെന്നും ഏവിയേഷന്‍ മേഖലയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്നും തങ്ങളുടെ സേവനങ്ങള്‍ക്കു പിന്തുണ നല്‍കിയ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും അസോച്ചത്തിനും നന്ദി അര്‍പ്പിക്കുന്നുവെന്നും ഫ്രാങ്ക്ഫിന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ എസ് കോഹ്‌ലി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കു മികച്ച പരിശീലനം നല്‍കുന്നതില്‍ വര്‍ഷങ്ങളായി ഫ്രാങ്ക്ഫിന്‍ അംഗീകാരങ്ങള്‍ നേടുന്നു. ഫ്രാങ്ക്ഫിന്‍ കാബിന്‍ ക്രൂവിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ ഇന്ത്യയുമായി ചേര്‍ന്ന് വിവിധ പരിപാടികളും സംയുക്ത ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.

Comments

comments

Categories: More
Tags: Frankfinn