സൈബര്‍ ആക്രമണം: കോസ്‌മോസ് ബാങ്കിന് നഷ്ടമായത് 94 കോടി രൂപ

സൈബര്‍ ആക്രമണം: കോസ്‌മോസ് ബാങ്കിന് നഷ്ടമായത് 94 കോടി രൂപ

ന്യൂഡെല്‍ഹി: പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്‌മോസ് ബാങ്കിന്റെ സെര്‍വറിന് നേരെ മാല്‍വെയര്‍ ആക്രമണം.രണ്ട് ദിവസത്തിനുള്ളില്‍ 94 കോടിയിലധികം രൂപയാണ് ബാങ്കിന് നഷ്ടമായത്. ഓഗസ്റ്റ് 11നും 13നുമിടയിലാണ് ആക്രമണമുണ്ടായത്. കാനഡ,ഹോങ്കോംഗ്, ഇന്ത്യ എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് തട്ടിപ്പ് ഇടപാടുകള്‍ നടന്നത്. ബാങ്കിന്റെ ഒരു സെര്‍വര്‍ ഹാക്ക് ചെയ്ത ശേഷമാണ് ആക്രമണം നടത്തിയത്.

തട്ടിപ്പ് സംബന്ധിച്ച് കോസ്‌മോസ് ബാങ്ക് അധികൃതര്‍ പുനെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

Comments

comments

Categories: Banking

Related Articles