ദേശീയപാതകള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചട്ടത്തില്‍ ഇളവ് നല്‍കും

ദേശീയപാതകള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചട്ടത്തില്‍ ഇളവ് നല്‍കും

ന്യൂഡെല്‍ഹി: ദേശീയപാതകള്‍ക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ ചട്ടങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ ദേശീയപാതകളുടെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പായി 80 ശതമാനം ഭൂമിയേറ്റെടുക്കല്‍ നടത്തണമെന്നാണ് വ്യവസ്ഥ. ഇത് 50 ശതമാനമാക്കി ഇളവ് ചെയ്യുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം വ്യക്തമാക്കും.

റോഡ് നിര്‍മാണങ്ങള്‍ വേഗത്തിലാക്കാനും അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി കൂടുതല്‍ പ്രോജക്റ്റുകള്‍ ആരംഭിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആന്ധ്രാപ്രദേശ്, കര്‍ണാടക,തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭൂമിയേറ്റെടുക്കലിന് വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നില്ലെന്നും അതേസമയം ഉത്തര്‍പ്രദേശ്,ബിഹാര്‍,പശ്ചിമബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ സമയം ഇതിനായി എടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കല്‍ ഏജന്‍സി നാഷണല്‍ ഹേവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ്. ഏജന്‍സി പ്രതിവര്‍ഷം 10,000 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കുകയും നഷ്ടപരിഹാരമായി 10,000 കോടി രൂപ നല്‍കുകയും ചെയ്യുന്നു. നിലവില്‍ ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നം മൂലം 23 ദേശീയപാത പദ്ധതികളിലാണ് കാലതാമസം നേരിടുന്നത്.

Comments

comments

Categories: FK News