ഷവോമിയുടെ എംഐ എ2 16,999 രൂപയ്ക്ക്

ഷവോമിയുടെ എംഐ എ2 16,999 രൂപയ്ക്ക്

കൊച്ചി: ഇന്ത്യയിലെ ഓം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി പുതിയ മോഡലായ എംഐ എ2 ഇന്ത്യയില്‍ അവതരിപ്പിച്ചു കൊണ്ട് ആന്‍ഡ്രോയിഡ് ഫോണുകളുടെ ശ്രേണി വിപുലമാക്കി. കരുത്തുറ്റ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശേഷിയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 16,999 രൂപയ്ക്കു എംഐ എ2 ലഭ്യമാക്കി കൊണ്ട് മാന്യമായ വിലയില്‍ എല്ലാവര്‍ക്കും അവിസ്മരണീയ ഉല്‍പ്പങ്ങള്‍ ലഭ്യമാക്കാനുള്ള പ്രതിബദ്ധത ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണു ഷവോമി.
വന്‍ വിജയമായ എംഐ എ1 കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. ഷവോമിയുടെ ആദ്യ ആന്‍ഡ്രോയിഡ് ഉപകരണം. ആന്‍ഡ്രോയിഡ് ശ്രേണിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ് പുതിയ എംഐ എ2വിലൂടെ. കുറഞ്ഞ പ്രകാശത്തില്‍ പോലും പോര്‍ട്രെയിറ്റ് സെല്‍ഫി എടുക്കാമെന്നതുള്‍പ്പടെയുള്ള ഫീച്ചറുകളുമുണ്ട്.

ഫോട്ടോഗ്രാഫി പവര്‍ഹൗസ് എന്നാണ് എംഐ എ2വിനെ വിശേഷിപ്പിക്കുന്നത്. 12എംപി, 20എംപി ഡ്യുവല്‍ റെയര്‍ കാമറയും 20എംപി മുന്‍ കാമറയുമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ടിഎം 660 എസ്ഒസിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്ണുമായുള്ള സഹകരണത്തിന്റെ ഭാഗമായി എംഐ എ2വില്‍ ഉയര്‍ നിലവാരത്തിലുള്ള ചിത്രങ്ങള്‍ പരിധിയില്ലാതെ സൂക്ഷിക്കാനാവും. ഫോട്ടോ സ്റ്റോറേജ് ശേഷിയെ കുറിച്ച് ഒരിക്കലും ആശങ്കപ്പെടേണ്ടിവരില്ല.
5.5 ഇഞ്ച് 18:9 ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ, 2.5ഡി കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, ഭംഗിയായി രൂപകല്‍പ്പന ചെയ്ത അലുമിനിയം ബോഡി, 7.3 എംഎം കനം തുടങ്ങിയ സവിശേഷതകളുമുണ്ട്.
എംഐ എ1ന്റെ വിജയത്തിനുശേഷം എംഐ എ2 ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണെന്നും ആന്‍ഡ്രോയിഡ് വണ്‍ ശ്രേണി ഇനിയും വിപുലമാക്കുമെന്നും ഇന്ത്യയിലുടനീളമുള്ള എംഐ ആരാധകര്‍ പുതിയ എംഐ എ2നെയും ഹൃദയപൂര്‍വ്വം സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും ഷവോമി വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടറുമായ മനു ജെയ്ന്‍ പറഞ്ഞു.

Comments

comments

Categories: Tech
Tags: Xiaomi