ടിവിഎസ് ഐക്യൂബ് വരുന്നു ?

ടിവിഎസ് ഐക്യൂബ് വരുന്നു ?

ഈ മാസം 23 ന് പുറത്തിറക്കിയേക്കും

ന്യൂഡെല്‍ഹി : ഈ മാസം 23 ന് പുതിയ വാഹനം അവതരിപ്പിക്കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനി തയ്യാറെടുക്കുന്നു. ഊഹങ്ങള്‍ ശരിയെങ്കില്‍ ഐക്യൂബ് ഹൈബ്രിഡ് സ്‌കൂട്ടറായിരിക്കും ടിവിഎസ് വിപണിയിലെത്തിക്കുന്നത്. ഇന്റേണല്‍ കമ്പസ്ചന്‍ എന്‍ജിനും (ഐസിഇ) ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്ന ടിവിഎസ് ഐക്യൂബ് ഹൈബ്രിഡ് സ്‌കൂട്ടര്‍ 2014 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. ഐക്യൂബ് പുറത്തിറക്കുന്നതോടെ ഇന്ത്യയില്‍ പുതിയൊരു സ്‌കൂട്ടര്‍ സെഗ്‌മെന്റിന് ടിവിഎസ് മോട്ടോര്‍ കമ്പനി തുടക്കം കുറിക്കും. മറ്റ് വാഹന നിര്‍മ്മാതാക്കളും ഹൈബ്രിഡ് സ്‌കൂട്ടര്‍ സെഗ്‌മെന്റിലേക്ക് കടന്നുവരും.

2010 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യ ഹൈബ്രിഡ് കണ്‍സെപ്റ്റ് ടിവിഎസ് മോട്ടോര്‍ കമ്പനി അനാവരണം ചെയ്തത്. അതിനുശേഷം ടിവിഎസില്‍നിന്ന് ഒരു ഹൈബ്രിഡ് സ്‌കൂട്ടര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇന്ത്യന്‍ വിപണി. ഐക്യൂബ് ഹൈബ്രിഡ് എന്ന നാമം ടിവിഎസ് മോട്ടോര്‍ കമ്പനി ഇതിനകം ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. ട്രേഡ്മാര്‍ക്ക് ലോഗോ സഹിതമാണ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ടിവിഎസ് ഐക്യൂബ് ഹൈബ്രിഡ് സ്‌കൂട്ടറിന് 110 സിസി സിംഗിള്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകും. കൂടെ 150 വാട്ട്അവര്‍, 500 വാട്ട്അവര്‍ ബാറ്ററി ഓപ്ഷനുകളോടെയായിരിക്കും ഇലക്ട്രിക് മോട്ടോര്‍. സാധാരണത്തേതില്‍നിന്ന് വ്യത്യസ്തമായി ഐക്യൂബ് ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ചക്രത്തിലേക്ക് പവര്‍ കൈമാറാന്‍ ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കും. ആന്തരിക ദഹന എന്‍ജിന്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യും. ഒരു ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ 70 കിലോമീറ്ററില്‍ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Comments

comments

Categories: Auto
Tags: Tvs Iqube