ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 224.33 പോയന്റ് താഴ്ന്ന് 37,644.90ലും നിഫ്റ്റി 73.75 പോയന്റ് നഷ്ടത്തില്‍ 11,355.75 ലുമാണ് ക്ലോസ് ചെയ്തത്.

തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയും, രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തിയതുമാണ് ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായത്.ബാങ്കിംഗ്, സാമ്പത്തിക ഓഹരികള്‍ക്കാണ് കൂടുതല്‍ തകര്‍ച്ച ഉണ്ടായത്. ഫാര്‍മ, ഐടി ഓഹരികളാണ് പിടിച്ചു നിന്നത്.

ടെക്മഹീന്ദ്ര, കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ടിസിഎസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്.

വേദാന്ത, എസ്ബിഐ, ഒഎന്‍ജിസി, എച്ച്.ഡി.എഫ്.സി, യുപിഎല്‍, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍ക്കോ, മാരുതി സുസുക്കി, എക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ് തുടങ്ങിയവ നഷ്ടത്തിലാണ് അവസാനിപ്പിച്ചത്.

 

Comments

comments

Categories: FK News

Related Articles