പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ കമ്പനികളുടെ പേര് പുറത്തുവിട്ടു

പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ കമ്പനികളുടെ പേര് പുറത്തുവിട്ടു

മുംബൈ: പിഴകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 1677 കമ്പനികളുടെ പട്ടിക വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുറത്തുവിട്ടു. മെയ് അവസാനം വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. റെഗുലേറ്ററിന്റെ വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓഹരി വിപണിയിലെ വിവിധ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സെബി ചുമത്തിയ പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ വ്യക്തികളും കമ്പനികളും ഉള്‍പ്പെടുന്നുണ്ട്. 15000 രൂപ മുതല്‍ ലക്ഷങ്ങളും കോടികളും വരെ ഈ തുകയില്‍ ഉള്‍പ്പെടുന്നുണ്ട്.

രജിസ്റ്റര്‍ ചെയ്യാത്ത പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങള്‍ നല്‍കല്‍, നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കുന്നതിലെ പരാജയം, നിക്ഷേപകരില്‍ നിന്നും അനധികൃതമായ പണം ശേഖരിക്കല്‍ തുടങ്ങിയ ലംഘനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.1998 മുതല്‍ വീഴ്ച വരുത്തിയിട്ടുള്ള ചില കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ചില കേസുകള്‍ ഇപ്പോളും കോടതിയുടെ പരിഗണനയിലുള്ളവയാണ്. ചുമത്തിയിരിക്കുന്ന പിഴകളില്‍ പരിഹാരം കാണുന്നതിന് ബാങ്കുകള്‍ വഴിയും സെബി ശ്രമിക്കുന്നുണ്ട്.

Comments

comments

Categories: FK News