യുബര്‍ സൗദി ഡ്രൈവര്‍മാര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പുറത്തിറക്കി

യുബര്‍ സൗദി ഡ്രൈവര്‍മാര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പുറത്തിറക്കി

യുബര്‍ ഡ്രൈവര്‍മാര്‍ക്കും യുബര്‍ ഈറ്റ്‌സ് വിതരക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

റിയാദ്: സൗദി ഡ്രൈവര്‍മാര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുബര്‍ രംഗത്ത്. എഎക്‌സ്എ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് അപകടത്തില്‍ പെട്ട് മുറിവേല്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിരക്ഷ നല്‍കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി യുബര്‍ പുറത്തിറക്കിയത്. യുബര്‍ വാഹനം ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കും .യുബര്‍ ഈറ്റ്‌സ് വിതരണ ജോലിക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ആഗോളതലത്തില്‍ കമ്പനിയുടെ ഭാഗമായ ഡ്രൈവര്‍മാരുടെ സുരക്ഷ എല്ലാ തരത്തിലും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. യുബര്‍ ആപ്പ് ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന അപകടം മൂലമുള്ള മെഡിക്കല്‍ ചെലവുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതയും മറ്റും ഈ ഇന്‍ഷുറന്‍സ് കവര്‍ ചെയ്യും. ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്കായുള്ള പുതിയ ഇന്‍ഷുറന്‍സ് മേഖലയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പുതിയ നാഴികക്കല്ലാകുമെന്ന് യുബറിന്റെ യുറോപ്പ്, മിഡില്‍ ഈസ്റ്റ്,ആഫ്രിക്ക ചുമതലയുള്ള വൈസ് പ്രസിഡന്റും റീജണല്‍ ജനറല്‍ മാനേജരുമായ പിയറി ഡിമിട്രി ഗോര്‍ കോട്ടി അഭിപ്രായപ്പെട്ടു. യുബര്‍ ഡ്രൈവര്‍മാരും യുബര്‍ ഈറ്റ്‌സ് വിതരണക്കാരും സ്വാഭാവികമായും ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് എന്റോള്‍ ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയിലുള്ള 1,70,000 യുബര്‍ ഡ്രൈവര്‍മാരും യുബര്‍ ഈറ്റ്‌സ് വിതരക്കാരുമാണ് പുതിയ പദ്ധതിയുടെ ഭാഗമാകുക. ഗവണ്‍മെന്റിന്റെ സൗദിവല്‍ക്കരണ നയത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 20,000 ഓളം സൗദികളെയാണ് സൗദിയില്‍ യുബറിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. വനിതകളുടെ ഡ്രൈവിംഗ് നിരോധനം നിര്‍ത്തലാക്കിയതോടെ വനിതാ ഡ്രൈവര്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളും കമ്പനി തുടങ്ങി കഴിഞ്ഞു.

Comments

comments

Categories: Arabia
Tags: Uber