ഇനി എല്ലാവര്‍ക്കും ലാപ്‌ടോപ്പ് എന്ന സ്വപ്‌നവുമായി ദീപക്കും അനീസും

ഇനി എല്ലാവര്‍ക്കും ലാപ്‌ടോപ്പ് എന്ന സ്വപ്‌നവുമായി ദീപക്കും അനീസും

ഇലക്ട്രോണിക് ഉപകരണ രംഗത്തെ റീട്ടെയ്‌ലര്‍ ആയിരുന്ന ദീപക് ഭാട്ടിയയുടെയും സുഹൃത്ത് അനീസ് മിയാനെയും 43 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഐ ലൈഫ് ഡിജിറ്റല്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ അധിപന്മാരാക്കി മാറ്റിയത് 2012 ല്‍ ഇരുവരും പങ്കു വച്ച ഒരു കൊച്ചു സ്വപ്‌നമായിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ധ്രുതഗതിയില്‍ വികാസം പ്രാപിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ലാപ്‌ടോപ്പ് എത്തിക്കുക എന്നതായിരുന്നു ആ സ്വപ്‌നം. ചൈനയുമായുള്ള പങ്കളിത്തത്തില്‍ ബിസിനസ് പദ്ധതി പ്രവര്‍ത്തികമായപ്പോള്‍ ഐ ലൈഫ് എന്ന ഇക്കണോമിക് ഫ്രണ്ട്‌ലി ഇലക്ട്രോണിക് ബ്രാന്‍ഡ് ജനിക്കുകയായിരുന്നു

 

ഏതൊരു സംരംഭകന്റെ ജൈത്രയാത്ര ആരംഭിക്കുന്നത് അവര്‍ കണ്ട ഒരു സ്വപ്‌നത്തില്‍ നിന്നോ, മനസ്സിലിട്ട് ഏറെക്കാലം കൊണ്ട് നടന്ന ഒരു ആശയത്തില്‍ നിന്നോ ആയിരിക്കാം. വിവരസാങ്കേതിക വിദ്യ അതിവേഗം വികാസം പ്രാപിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒരു വസ്തുവാണ് ലാപ്‌ടോപ്പുകള്‍. ചുവരില്ലാതെ ചിത്രം വരയ്ക്കാന്‍ കഴിയില്ല എന്ന പോലെയാണ് ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ് എന്നിവയുടെ അസാന്നിധ്യത്തില്‍ ഇന്നത്തെ ലോകം ചലിക്കുന്നത്. വിദ്യാഭ്യാസരംഗം, തൊഴില്‍രംഗം എന്നിവിടങ്ങളില്‍ ലാപ്‌ടോപ്പ് എന്നത് അത്രമാത്രം അനിവാര്യമായ ഒരു വസ്തുവായി മാറിയിരിക്കുന്നു. ഇന്ത്യന്‍ വംശജനായ ദീപക് ഭാട്ടിയ ലാപ്‌ടോപ്പിന്റെ ഈ അവസരങ്ങള്‍ മുന്‍കൂട്ടി കണ്ട വ്യക്തിയാണ്.

ഇന്ത്യയില്‍ ജനിച്ച് മുംബൈ മഹാനഗരത്തില്‍ വളര്‍ന്ന ദീപക് ഭാട്ടിയ, പഠനശേഷം ജോലിക്കായി തെരെഞ്ഞെടുത്തത് റീട്ടെയ്ല്‍ രംഗമായിരുന്നു. ഇനിയുള്ള വളര്‍ച്ച റീട്ടെയ്ല്‍ രംഗത്തിനാണ് എന്ന് മനസിലാക്കിക്കൊണ്ടാണ് ഇദ്ദേഹം ബിരുദാനന്തര ബിരുദത്തിന് ശേഷം ഈ തൊഴില്‍ തെരെഞ്ഞെടുത്തത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലിയൊരു ഇലക്ട്രോണിക് മാനുഫാക്ച്ചറിംഗ് കമ്പനിയുടെ റീട്ടെയില്‍ വിഭാഗത്തിന്റെ തലവനായി 14 വര്‍ഷക്കാലം അദ്ദേഹം ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ആഫ്രിക്കയിലേക്ക് വിവിധ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ കയറ്റിയയക്കുമ്പോഴാണ് ദീപക് ഒരു കാര്യം ശ്രദ്ധിച്ചത്. ലാപ്‌ടോപ്പുകളുടെ നിര്‍മാണച്ചെലവിനേക്കാള്‍ പതിന്മടങ്ങ് തുകയാണ് പല കമ്പനികളും ഈടാക്കുന്നത്. അതായത് അര്ഹമായതിന്റെ ഇരട്ടി ലാഭമാണ് കമ്പനികള്‍ നേടുന്നത്.

ഈയൊരു അവസ്ഥയില്‍ കുറഞ്ഞ വിലയില്‍ ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന ഒരു ബ്രാന്‍ഡിന് മികച്ച സ്വീകാര്യത ലഭിക്കില്ലേ എന്ന് അദ്ദേഹം ചിന്തിച്ചു. അതൊരു ആശയത്തിന്റെ, സ്വപ്‌നത്തിന്റെ തുടക്കമായിരുന്നു. വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് വന്‍കിട ബ്രാന്‍ഡുകളുടെ വലിയ വിലയുള്ള ലാപ്‌ടോപ്പുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്ര്യമായ ഒന്നാണ്. ഈ ചിന്തയില്‍ നിന്നുമായിരുന്നു ദീപക്കിന്റെ തുടക്കം. അത് വരെ സ്വന്തമായി ഒരു ബിസിനസ് എന്ന ചിന്ത മനസ്സില്‍ എവിടെയും ഉണ്ടാകാതിരുന്ന ദീപക് ഭാട്ടിയ ആ നിമിഷം മുതല്‍ സ്വന്ത സംരംഭം എന്ന സ്വപ്‌നം നെഞ്ചേറ്റുകയായിരുന്നു.

ലാപ്‌ടോപ്പുകള്‍ തേടി ചൈനയിലേക്ക്

ഇലക്ട്രോണിക്‌സ് റീട്ടെയ്ല്‍ രംഗത്തെ നീണ്ട 14 വര്‍ഷത്തെ അനുഭവസമ്പത്ത് ദീപക്കിന് മുതല്‍ക്കൂട്ടായിരുന്നു. താന്‍ ആഗ്രഹിച്ച പോലെ ഇക്കണോമിക്കല്‍ ആയ ഒരു ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം നേരെ ചൈനയിലേക്ക് പറന്നു.വിവിധ കമ്പനികളുടെ മാനുഫാക്ച്ചറിംഗ് രീതികളും വിതരണ രീതികളും വ്യക്തമായി പഠിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ചൈനയില്‍ എത്തിയ ദീപക് ഭാട്ടിയ മുന്‍നിര കമ്പനികള്‍ക്കായി ലാപ്‌ടോപ്പുകളും നിര്‍മിച്ച് ആക്‌സസറികളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി.

”വളരെ വിലകുറച്ചു ലഭിക്കുന്നതും എന്നാല്‍ ഗുണനിലവാരത്തില്‍ വിട്ടു വീഴ്ചയില്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഞാന്‍ പ്രാമുഖ്യം കൊടുത്തത്. വിലക്കുറവില്‍ ഗുണമേന്മയില്ലാത്ത വസ്തുക്കള്‍ വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. നാടിനും നാട്ടുകാര്‍ക്കും ഉതകുന്ന രീതിയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് എന്നതായിരുന്നു ലക്ഷ്യം. വികസ്വര രാജ്യങ്ങളെ ഉദ്ദേശിച്ചാണ് ഡിസൈന്‍ ചെയ്തത് എങ്കിലും ഇത്തരത്തില്‍ ഒരു ഉല്‍പ്പന്നത്തിന് വികസിത രാജ്യമായ അമേരിക്കയില്‍ പോലും മികച്ച വിപണിയുണ്ട് എന്ന് ഞാന്‍ നടത്തിയ മാര്‍ക്കറ്റ് റിസര്‍ച്ചുകളില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടു. അങ്ങനെ ഐ ലൈഫ് എന്ന പേരില്‍ ഒരു ഡിജിറ്റല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ഞാന്‍ രെജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പങ്കാളിയായി പ്രിയ സുഹൃത്തും

താന്‍ ഒരു ഡിജിറ്റല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ പോകുന്നു എന്നും ചൈനയില്‍ നിന്നും എത്തിക്കുന്ന ഗുണനിലവാരമുള്ള ലാപ്‌ടോപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത് എന്നും പറഞ്ഞപ്പോള്‍ ചെറുപ്പം മുതലുള്ള സുഹൃത്തായ അനീസ് മിയാന്‍ ദീപക് പട്ടിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി. മാത്രമല്ല, സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാനുള്ള താല്‍പര്യവും അദ്ദേഹം പ്രകടിപ്പിച്ചു. അതോടെ കാര്യങ്ങള്‍ ഇരട്ടി വേഗത്തിലായി എന്ന് പറയുന്നതാകും ശരി. ചൈനയില്‍ പോയി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പരിശോധിക്കുക, മികച്ച മാനുഫാക്ച്ചര്‍മാരെ കണ്ടെത്തി തങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ദീപക് ഭാട്ടിയ നേതൃത്വം നല്‍കിയപ്പോള്‍, വിപണി വികസനം , ബ്രാന്‍ഡിംഗ് എന്നീ ചുമതലകള്‍ അനീസ് നിര്‍വഹിച്ചു.

ചൈനയില്‍ പോയി ആദ്യം കണ്ട സെല്ലറില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി കരാര്‍ ഉണ്ടാക്കുകയല്ല ദീപക് ചെയ്തത്. പകരം അവിടെ ഉല്‍പാദിപ്പിച്ച വസ്തുക്കള്‍ ഗുണനിലവാര പരിശോധനയ്ക്കായി അയച്ചു. ഫലം വരുന്നതിനായി മാസങ്ങള്‍ കാത്തിരുന്നു. അതിനു ശേഷം തെരെഞ്ഞെടുത്ത കമ്പനികളുമായി മാനുഫാക്ച്ചറിംഗ് കരാര്‍ ഉണ്ടാക്കി. ഈ സമയം കൊണ്ട് തന്റെ ബ്രാന്‍ഡിനെ പരിചയപ്പെടുത്തേണ്ട വിപണി വികസിപ്പിക്കുകയായിരുന്നു ദീപക്കും അനീസും.

യുഎസ്എ, ദുബായ്, ബാംഗ്ലൂര്‍ തുടങ്ങിയ ഇടങ്ങളിലെ പ്രധാന ഡീലര്‍മാരുമായി സംസാരിച്ച് കമ്പനിക്ക് ഒരു നിലനില്‍പ്പ് ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. അതിലൂടെ മികച്ച വിതര ശൃംഖലകള്‍ സൃഷ്ടിച്ചു. 2012 സര്‍വ്വം സജ്ജമാകുകയും ഐ ലൈഫ് എന്ന ബ്രാന്‍ഡില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ലാപ്‌ടോപ്പിന് വേണ്ടി മാത്രമായാണ് കമ്പനി ആരംഭിച്ചത് എങ്കിലും പിന്നീട് സ്വന്തം ബ്രാന്‍ഡില്‍ മൊബൈലുകള്‍, ടാബ്‌ലറ്റുകള്‍ , ആക്‌സസറികള്‍ എന്നിവ സ്ഥാപനം വിപണിയില്‍ എത്തിച്ചു. മികച്ച രീതിയിലുള്ള തുടക്കം തന്നെയാണ് സ്ഥാപനത്തിന് ലഭിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് ആദ്യവര്‍ഷം കേവലം 10000 ലാപ്‌ടോപ്പുകള്‍ വില്‍ക്കുന്നതിന് മാത്രമായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആദ്യ വര്‍ഷം തന്നെ ഇതിന്റെ പതിന്മടങ്ങ് വില്‍പന നടത്തുവാന്‍ കമ്പനിക്കായി.

കരുത്തായത് റീട്ടെയ്ല്‍ രംഗത്തെ പരിചയം

റീട്ടെയ്ല്‍ രംഗത്തെ പരിചയം ദീപക്കിന് കരുത്തായി. അതെ പോലെ തന്നെ സപ്ലൈ ചെയിന്‍ ഓപ്പറേഷനില്‍ മികവുള്ള വ്യക്തിയായിരുന്നു അനീസ്. അതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനും ഡീലര്‍മാരെ കണ്ടെത്തുന്നതിനും എളുപ്പമായി. ഒരുവിധത്തില്‍ പറഞ്ഞാല്‍ , വില കുറവാണു എന്ന കാരണം കൊണ്ട് മാത്രം ഐ ലൈഫ് ഉല്‍പ്പന്നങ്ങള്‍ വിറ്റു പോയില്ല. ഉല്‍പ്പന്നം ഈട് നില്‍ക്കുന്നു എന്ന ഘടകം തന്നെയാണ് ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. വിപണിയിലെ മുന്‍നിര ലാപ്‌ടോപ്പുകളോട് കിടപിടിക്കത്തക്കരീതിയില്‍ വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. പല വലുപ്പത്തിലും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ കോര്‍ത്തിണക്കിയതുമായ ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഐലൈഫ് വിപണിയില്‍ എത്തിച്ചു.

വിവര സാങ്കേതിക വിദ്യ രംഗത്തും ഹാര്‍ഡ്‌വെയര്‍ രംഗത്തും നടക്കുന്ന ഓരോ ചെറിയ മാറ്റവും ഉള്‍ച്ചേര്‍ത്തുകൊണ്ട് സമയനുസൃതമായി പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ ഐ ലൈഫ് വിജയിച്ചു. അമേരിക്കയില്‍ മികച്ച ഡീലര്‍ നെറ്റ്‌വര്‍ക്ക് സ്വന്തമാക്കിയ ബ്രാന്‍ഡ്, മറ്റ് രാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.

”ബിസിനസില്‍ വരിക എന്നതിനേക്കാള്‍ ശ്രമകരമാണ് ഇവിടെ നില നിന്ന് പോകുക എന്നത്. വിപണിയുടെ ഓരോ ചെറിയ ചലനങ്ങളും പഠിക്കുന്നതില്‍ നമ്മള്‍ ജാഗരൂഗരായിരിക്കണം. മാത്രമല്ല, എന്താണോ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത് അത് മുന്‍കൂട്ടി കണ്ട് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയണം. നമ്മള്‍ നമ്മുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസൃതമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച ശേഷം അതെല്ലാം വാങ്ങുവാന്‍ ഉപഭോക്താക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ കാര്യമില്ല. പിന്നെ ഈ രംഗത്ത് പ്രൈസ് റേഞ്ച് എന്നത് ഒരു വിഷയമല്ല എന്ന് പലരും പറയും എങ്കിലും, കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ നിന്നും എനിക്ക് മനസിലായത് വിലയില്‍ ഏറെ കാര്യമുണ്ട് എന്ന് തന്നെയാണ്” ദീപക് പറയുന്നു.

മികച്ച ബിസിനസ് മോഡല്‍

ചെറിയ കാലത്തിനുള്ളില്‍ തന്നെ ലാപ്‌ടോപ്പ് ബ്രാന്‍ഡുകള്‍ക്ക് ഇടയില്‍ മികച്ച ഒരു സ്ഥാനം നേടിയെടുക്കാന്‍ ഐലൈഫിന് കഴിഞ്ഞു. അതിനു പിന്നില്‍ വളരെ മികച്ച ഒരു ബിസിനസ് മോഡലാണ് ഉള്ളത്. വലിയൊരു വിപണി ലക്ഷ്യമിടാതെ വളരെ ഫോക്കസ്ഡ് ആയി ചെറിയ ഒരു വിപണിയാണ് തുടക്കത്തില്‍ ഐ ലൈഫ് പിന്തുടര്‍ന്നത്. 10000 ലാപ്‌ടോപ്പുകള്‍ ഒരു വര്‍ഷത്തില്‍ വില്‍ക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഓരോ ലാപ്‌ടോപ്പിനും 13000 രൂപക്കടുത്ത് മാത്രമായിരുന്നു വില. ആ ബിസിനസ് മോഡല്‍ എളുപ്പത്തില്‍ ലക്ഷ്യം കണ്ടു. ഇപ്പോള്‍ ഐലഫിന്റെ കീഴിലുള്ള ഒട്ടുമിക്ക ഉല്‍പ്പനങ്ങള്‍ക്കും ആഗോള വിപണിയില്‍ 90 ഡോളറിനും 600 ഡോളറിനും ഇടക്ക് മാത്രമാണ് വില വരുന്നത്.

ബിസിനസ് വിജയിച്ചു തുടങ്ങിയതോടെ ഇന്‍വെസ്റ്റര്‍മാര്‍ ഇലൈഫിനെ തേടിയെത്തി. ഇന്ന് ആഗോളവിപണിയില്‍ 200 മില്യണ്‍ ഡോളര്‍ ആണ് ഐലൈഫ് എന്ന ബ്രാന്‍ഡിന്റെ മതിപ്പു വില.ഏഷ്യയിലെ ഏറ്റവും വലിയ റീസണബില്‍ ഇലക്ട്രോണിക് ബ്രാന്‍ഡ് എന്ന ബഹുമതിയും ഐലഫിനാണ്. സ്ഥാപനത്തിന്റെ പ്രതിവര്‍ഷ വിറ്റുവരവ് 30 മില്യണ്‍ ഡോളറാണ്. യുഎഇയില്‍ കൂടി വിപണി കീഴടക്കാന്‍ കഴിഞ്ഞതോടെ ഇരട്ടി വേഗത്തിലാണ് ഐലൈഫിന്റെ ഇപ്പോഴത്തെ വളര്‍ച്ച.

മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകാന്‍

മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായി, ചെലവ് കുറഞ്ഞ ലാപ്‌ടോപ്പുകള്‍ ഉണ്ടാക്കി ഇന്ത്യയിലെ ടയര്‍ 2 ടയര്‍ 3 നഗരങ്ങളിലെ വിപണി കീഴടക്കുക എന്നതാണ് ഐലഫിന്റെ അടുത്ത ലക്ഷ്യം. നിലവില്‍ ഐലൈഫിന് 43 ലോകരാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. അടുത്തിടെ ടര്‍ക്കി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും വിപണി വ്യാപിപ്പിച്ചു.300 അംഗങ്ങളാണ് കമ്പനിയില്‍ ഇപ്പോള്‍ ഉള്ളത്. 10000 രൂപ മുതല്‍ 15000 രൂപ വരെ വിലക്ക് ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും ഐലൈഫ് ലാപ്‌ടോപ്പുകള്‍ ലഭ്യമാണ്. ദലറഅശൃജൃീ, ദലറയീീസ ണശളശ, ദലറ അശൃ മിറ ദലറചീലേ തുടങ്ങിയ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ.

 

Comments

comments

Categories: Business & Economy
Tags: Laptop