വിപണി മൂല്യം: ടിസിഎസ് ഒന്നാം സ്ഥാനത്ത് തുടരുന്നു

വിപണി മൂല്യം: ടിസിഎസ് ഒന്നാം സ്ഥാനത്ത് തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായത് 47,498.74 കോടി രൂപയുടെ വര്‍ധന. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത്. കമ്പനിയുടെ വിപണി മൂല്യം കഴിഞ്ഞ ഒരാഴ്ചത്തെ വ്യാപാരത്തിനിടെ 17,270.09 കോടി രൂപ ഉയര്‍ന്ന് 7,63,053.04 കോടി രൂപയിലെത്തി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയാണ് വിപണി മൂല്യത്തില്‍ നേട്ടം കുറിച്ച മറ്റ് കമ്പനികള്‍. അതേസമയം, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍), മാരുതി സുസുക്കി ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ വിപണി മൂല്യത്തില്‍ നഷ്ടം നേരിട്ടു.

എച്ച്ഡിഎഫ്‌സി ബാങ്ക് വിപണി മൂല്യത്തില്‍ 12,597.94 കോടി രൂപയാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 5,73,232.26 കോടി രൂപയായി. ടിസിഎസിന്റെ വിപണി മൂല്യം 6,317.15 കോടി രൂപ വര്‍ധിച്ച്് 7,63,360.46 കോടി രൂപയിലെത്തി. 5,220.89 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 2,71,709.07 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 4,608.51 കോടി രൂപ വര്‍ധിച്ച് 3,02,545.31 കോടി രൂപയിലെത്തി. ഐടിസി 1,306.69 കോടി രൂപയും എച്ച്ഡിഎഫ്‌സി 177.47 കോടി രൂപയുമാണ് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഈ കമ്പനികളുടെ മൊത്തം മൂല്യം യഥാക്രമം 3,72,459.79 കോടി രൂപയും 3,33,892.33 കോടി രൂപയുമായി.

കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ വിപണി മൂല്യത്തില്‍ 4,270.16 കോടി രൂപയുടെ ഇടിവാണുണ്ടായത്. എച്ച്‌യുഎല്ലിന്റെ മൂല്യത്തില്‍ 2,326.98 കോടി രൂപ ഇടിഞ്ഞു. 2,45,305.58 കോടി രൂപയും 3,78,529.51 കോടി രൂപയുമാണ് യഥാക്രമം ഈ കമ്പനികളുടെ വിപണി മൂല്യം. മാരുതി സുസുക്കിയുടെ മൂല്യം 1,117.69 കോടി രൂപ ഇടിഞ്ഞ് 2,76,444.04 കോടി രൂപയിലെത്തി.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാമതുള്ളത് ടിസിഎസ് ആണ്. ആര്‍ഐഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, മാരുതി സുസുക്കി, എസ്ബിഐ, കൊട്ടക് മഹിന്ദ്ര എന്നിവയാണ് തൊട്ടുപുറകില്‍ ഇടം നേടിയിട്ടുള്ളത്.

 

Comments

comments