വിശ്വരൂപ്-2

വിശ്വരൂപ്-2

സംവിധാനം: കമല്‍ഹസന്‍
അഭിനേതാക്കള്‍: കമല്‍ഹസന്‍, രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 21 മിനിറ്റ്

ലണ്ടനിലും ഡല്‍ഹിയിലും ബോംബ് സ്‌ഫോടനം നടത്താന്‍ ആസൂത്രണം ചെയ്യുകയാണ് അല്‍ഖ്വയ്ദ തീവ്രവാദ ഒമര്‍(രാഹുല്‍ ബോസ്). ഒമറിന്റെ പദ്ധതി തകര്‍ക്കാന്‍ രംഗത്ത് വരികയാണ് ‘റോ’ രഹസ്യ ഏജന്റ് വിസാം അഹ്മദ് കശ്മീരി (കമല്‍ഹസന്‍).

വിശ്വരൂപിന്റെ ആദ്യ ഭാഗത്തിലെ കഥ രണ്ടാം ഭാഗത്തിലും കൊണ്ടു വന്നിരിക്കുന്നെന്നു മാത്രമല്ല, ആദ്യ ഭാഗത്തിന്റെ ഘടനയും, ആഖ്യാന ശൈലിയും നിലനിര്‍ത്തുകയും ചെയ്തിരിക്കുകയാണു കമല്‍ഹാസന്റെ വിശ്വരൂപ്-2 എന്ന ചിത്രത്തില്‍. യുകെയിലാണ് വിശ്വരൂപ്-2 ആരംഭിക്കുന്നത്. ലോകത്തെ വിനാശകരമായ ഒരു ദുരന്തത്തില്‍നിന്നും രക്ഷിക്കുകയെന്നതാണു വിസാമിന്റെ ലക്ഷ്യം. ചിത്രത്തിന്റെ പ്രധാന പോരായ്മയായി തോന്നുന്നത് ആഖ്യാന ശൈലിയാണ്. അത് സങ്കീര്‍ണമാണ്. ആഖ്യാനത്തില്‍ ഫഌഷ്ബാക്കുകള്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതിനു പുറമേ ഗൂഢാലോചനയെ കുറിച്ചു സൂചിപ്പിക്കാന്‍ ആദ്യ ഭാഗത്തിലെ രംഗങ്ങളും കടം കൊണ്ടിരിക്കുന്നു. വിശ്വരൂപിന്റെ ആഭ്യ ഭാഗത്തിലെ രംഗങ്ങള്‍ പരിധിയില്ലാതെയാണ് രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്. പ്രേക്ഷകനെ ഇത് ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നുണ്ട്.

2013-ലാണ് വിശ്വരൂപ് ആദ്യ ഭാഗം റിലീസ് ചെയ്തത്. ഇപ്പോള്‍ രണ്ടാം ഭാഗം പുറത്തിറങ്ങിയിരിക്കുന്നത് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും. സിനിമ വ്യവസായത്തില്‍ അഞ്ച് വര്‍ഷമെന്നത് വലിയൊരു കാലയളവാണ്. ഇക്കാലത്തിനിടെ ലോകം ഒരുപാട് സഞ്ചരിച്ചു കഴിഞ്ഞു. ഭീകരത കൂടുതല്‍ മോശവുമായി. വിശ്വരൂപിന്റെ കഥയുമായി അടുത്ത് ബന്ധമുള്ള മിഷന്‍ ഇംപോസിബിളിന്റെ ഏറ്റവും പുതിയ ഭാഗം കഴിഞ്ഞയാഴ്ച റിലീസ് ചെയ്യുകയും ചെയ്തു. എന്നിട്ടും വിശ്വരൂപ്-രണ്ടാം ഭാഗം ഇപ്പോഴും പഴയ കാലത്തില്‍ തന്നെ സഞ്ചരിക്കുകയാണ്. ആദ്യ ഭാഗത്തില്‍ യുഎസ് ആസ്ഥാനമായി ഇരട്ടജീവിതം നയിക്കുന്ന കഥക് ഗുരു വിസാമിനെ കുറിച്ച് സ്വന്തം ഭാര്യയായ നിരുപമയ്ക്കു (പൂജ കുമാര്‍) പോലും വ്യക്തമായി അറിയില്ല. വിസാമിനെ കുറിച്ചുള്ള നിഗൂഢത കഥയുടെ സസ്‌പെന്‍സ് നിലനിറുത്താന്‍ സാധിച്ചിരുന്ന ഘടകവുമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ വിസാമില്‍ യാതൊരു രഹസ്യവുമില്ല. ഇന്ത്യയില്‍നിന്നും അഫ്ഗാനിലെ തീവ്രവാദ ക്യാംപുകളിലേക്കും അവിടെ നിന്നും യുഎസിലേക്കുമുള്ള വിസാമിന്റെ യാത്രയായിരുന്നു വിശ്വരൂപിന്റെ ആദ്യ ഭാഗം. രണ്ടാം ഭാഗമാകട്ടെ ആക്ഷന്‍ ത്രില്ലറാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവിടെയാണു ചിത്രത്തിന്റെ പരാജയം സംഭവിക്കുന്നതും. മതിപ്പ് ഉളവാക്കുന്ന ഒരു ആക്ഷന്‍ രംഗം പോലുമില്ല. ചിത്രത്തിന്റെ ഛായാഗ്രഹണം മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും, വിഎഫ്എക്‌സ്(വിഷ്വല്‍ ഇഫ്ക്ട്‌സ്) മോശമായി അനുഭവപ്പെടുന്നുണ്ട്. ഗിബ്രാന്‍സിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.

Comments

comments

Categories: Movies
Tags: Viswaroop-2