തുര്‍ക്കി പ്രതിസന്ധിയിലേക്ക്

തുര്‍ക്കി പ്രതിസന്ധിയിലേക്ക്

വിലക്കയറ്റം, നാണയപ്പെരുപ്പം, അമേരിക്കന്‍ ഉപരോധം തുടങ്ങിയവയാണ് പ്രതിസന്ധിക്ക് കാരണം

 

യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തികപ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് തുര്‍ക്കി. യൂറോപ്യന്‍ രാജ്യങ്ങളുടെ കറന്‍സിമൂല്യം ക്രമാതീതമായി ഇടിഞ്ഞത് തുര്‍ക്കി കറന്‍സി ലിറയെ, ആസന്നഭാവിയിലൊന്നും തിരിച്ചുകയറ്റം സാധ്യമാക്കാത്ത രീതിയില്‍ ബാധിക്കുകയായിരുന്നു. 12 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നത്. ഇടിവു തുടരുകയാണ്. ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകളുടെ കടം കുമിഞ്ഞു കൂടിയതും നില പരുങ്ങലിലാക്കി. ഓഹരിവിപണികളിലെ സമീപകാല സംഭവവികാസങ്ങളും തീര്‍ച്ചയായും ബാധിച്ചിട്ടുണ്ട്. പ്രസിഡന്റ് റെജബ് ത്വയ്യിബ് എര്‍ദോഗന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്തു സുസ്ഥിരത കൊണ്ടുവരാനായിട്ടില്ല.

 

പുതുവര്‍ഷം മുതല്‍ ഡോളറിനെതിരേ ലിറയുടെ മൂല്യം 30 ശതമാനം ഇടിഞ്ഞു. ഓഹരിവിപണി 17% ഇടിവു രേഖപ്പെടുത്തി. ഡോളറില്‍ കണക്കാക്കുകയാണെങ്കില്‍ ഇടിവ് 40% ആണ്. പലപ്പോഴും വിപണികളില്‍ കാണുന്ന മറ്റൊരു അളവുകോലാണ് സര്‍ക്കാര്‍ കടമെടുപ്പ് ചെലവ്. 10 വര്‍ഷത്തെ വായ്പ ലിറയുടെ മൂല്യത്തിലെടുക്കുന്നതിന്റെ ഇപ്പോഴത്തെ പ്രതിവര്‍ഷ പലിശനിരക്ക് 18ശതമാനമാണ്. ഡോളറിലാണെങ്കില്‍ത്തന്നെ ഇതിന് ഏതാണ്ട് 7% പലിശ കൊടുക്കേണ്ടി വരുന്നു. പോയവാരം തുര്‍ക്കി റിസര്‍വ് ബാങ്ക് വായ്പാനിരക്കില്‍ കുറവ് വരുത്തിയിരുന്നു. തുര്‍ക്കി, അന്താരാഷ്ട്ര വ്യാപാരകമ്മി അനുഭവിക്കുന്നുണ്ട്. രാജ്യം കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വരുമാനത്തേക്കാള്‍ കൂടുതലാണ് ചെലവിടല്‍. ഈ കമ്മി നികത്തുകയാണ് വേണ്ടത്. ഇതിന് വിദേശ നിക്ഷേപം സ്വീകരിക്കുകയോ വായ്പയെടുക്കകുകയോ വേണ്ടിവരും.

ഇത് അസാധാരണമോ അപകടകരമോ അല്ല. എന്നാല്‍ ഉയര്‍ന്ന പലിശനിരക്ക് അനുവദിക്കുന്ന സാമ്പത്തിക നയം നടപ്പാക്കാന്‍ എര്‍ദോഗന്‍ ഉയര്‍ത്തിയ എതിര്‍പ്പ് കറന്‍സിയുടെ നില ഏറെ വഷളാക്കുന്നു. ദേശീയ വ്യാപാരകമ്മി ജിഡിപിയുടെ 5.5%ത്തോളം വരുന്നു. തുര്‍ക്കിയുടെ വിദേശവായ്പയ്ക്ക് പ്രധാനമായും രണ്ട് സവിശേഷതകളുണ്ട്. ഒന്നാമത്തേത്, ഉടനടി തിരിച്ചടയ്‌ക്കേണ്ട ഉയര്‍ന്ന വായ്പകളാണ്. തിരിച്ചടവ് കാലാവധി അവസാനിക്കുന്നതും പുതുതായെടുത്ത വായ്പകളുമാണിത്. ഓഹരിവിപണികളുടെ ഭാഷയില്‍ വായ്പകള്‍ റീഫിനാന്‍സ് ചെയ്യണം. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ കണക്കുകൂട്ടലനുസരിച്ച്, തുര്‍ക്കിക്ക് ഈ വര്‍ഷം ഏകദേശം 230 ബില്യണ്‍ ഡോളര്‍ വേണ്ടി വരും.

രണ്ടാമതായി, പല തുര്‍ക്കി കമ്പനികളും ഡോളറിലാണ് വായ്പ വാങ്ങിയിട്ടുള്ളത്. ലിറയുടെ മൂല്യം കുറഞ്ഞു വരുംതോറും ഇത്തരം വായ്പകളുടെ തിരിച്ചടവിനു ചെലവേറും. കറന്‍സി ദുര്‍ബലപ്പെടുന്നത് തുര്‍ക്കിയുടെ നിരന്തരമായ പണപ്പെരുപ്പ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്നു. ലിറയുടെ ഇടിവ് ഇറക്കുമതി ചെലവേറിയതാക്കുന്നു. തുര്‍ക്കി കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഡ്യൂട്ടി ഫ്രീ ആക്‌സസ് ഭീഷണി നേരിട്ടത്, ഡോളര്‍ ഒഴുക്കിന്റെ നിര്‍ണായക ഉറവിടം നീക്കം ചെയ്തുകൊണ്ട് ലിറയെ കൂടുതല്‍ ദുര്‍ബലമാക്കും. വരും മാസങ്ങളില്‍ കേന്ദ്രബാങ്ക് പ്രധാന പലിശനിരക്കില്‍ 2 ശതമാനത്തിന്റെ വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വര്‍ധന പ്രാബല്യത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, കറന്‍സി ഉയര്‍ത്താന്‍ കേന്ദ്രബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആശങ്കയാണ് ലിറയുടെ തകര്‍ച്ച വര്‍ദ്ധിപ്പിക്കുന്നത്.

പണപ്പെരുപ്പ നിരക്ക് 15 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലാണെങ്കിലും, പണപ്പെരുപ്പത്തിന്റെ പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ എംപിസി (മോണിട്ടറി പോളിസി കമ്മിറ്റി) നിര്‍ബന്ധിതമായിരിക്കുന്നു. തിങ്കളാഴ്ച ഡോളറിന് 5.425 എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്കാണു മൂല്യമിടിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 5.27 എന്ന നിലയിലായിരുന്നു ഇത്. ഒരു ദിവസം കൊണ്ട് 5.5 ശതമാനം ഇടിവ്. പത്ത് വര്‍ഷത്തിനിടയില്‍ ലിറയുടെ ഏറ്റവും മോശമായ ഏകദിന ഇഉടിവായിരുന്നു തിങ്കളാഴ്ചത്തേത്. കേന്ദ്ര ബാങ്ക് ലക്ഷ്യമിട്ട പണപ്പെരുപ്പ നിരക്ക് അഞ്ചു ശതമാനമാണ്. ഒരു വര്‍ഷം മുന്‍പ് ഇത് ഏതാണ്ട് 10 ശതമാനമായിരുന്നു. അപ്പോള്‍ മുതല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണുണ്ടായത്. ഇപ്പോള്‍ വാര്‍ഷിക നിരക്കില്‍ 15% വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

സാമ്പത്തികനയത്തെക്കുറിച്ചുള്ള എര്‍ദോഗന്റെ കാഴ്ചപ്പാടുകളോട് ഓഹരി നിക്ഷേപകര്‍ വിയോജിക്കുന്നു. രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് അദ്ദേഹം നേരിടുന്ന സമ്മര്‍ദ്ദവും അവരെ അസ്വസ്ഥരാക്കുന്നു. വിദേശ വായ്പകളോടുള്ള എര്‍ദോഗന്റെ നിഷേധാത്മകനിലപാടാണ് ഒരു കാരണം. പലിശനിരക്കുകളുടെ ശത്രു എന്ന നിലയിലാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. മിക്ക സാമ്പത്തിക വിദഗ്ധരും ഇതേപ്പറ്റി അത്ര നല്ല അഭിപ്രായമുള്ളവരല്ല. അദ്ദേഹത്തിന് ഇതേപ്പറ്റി തെറ്റിദ്ധാരണയുണ്ടെന്നാണ് ഇവരുടെ പക്ഷം. മരുമകന്‍ ബെറാത്ത് അല്‍ബാക്കിനെ ധനകാര്യ മന്ത്രിയായി നിയമിച്ചുകൊണ്ട് എര്‍ദോഗന്‍ സാമ്പത്തികരംഗത്ത് പിടിമുറുക്കാന്‍ നടത്തിയ നീക്കം ദോഷകരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഒരു കേന്ദ്രബാങ്കിനു മുമ്പില്‍ തുറന്നുവരുന്ന സ്പഷ്ടമായ ഒരു നയഹിതമാണ് പലിശനിരക്ക് ഉയര്‍ത്തുകയെന്നത്. അതുപയോഗിച്ച് പണപ്പെരുപ്പത്തെ രണ്ടു വിധത്തില്‍ നിയന്ത്രിക്കാനാകും. ഇത് ആഭ്യന്തര ഡിമാന്‍ഡ് ദുര്‍ബലമാക്കുന്നു, തുര്‍ക്കിയുടെ ഓഹരിവിപണിയെ ശക്തിപ്പെടുത്തുന്നതിലൂടെ ലിറ വാങ്ങാന്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നു. കറന്‍സി ശക്തിപ്പെടുന്നതോടെ ഇറക്കുമതിയുടെ ചെലവ് കുറയുകയും ചെയ്യുന്നു. തുര്‍ക്കി കേന്ദ്രബാങ്ക് ഇത്തരം നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍, ഇതൊന്നും കൊണ്ട് പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല.

യുഎസുമായി തുര്‍ക്കിയുടെ ബന്ധം വഷളായതാണ് ഉപരോധത്തിലേക്കു നയിച്ചത്. തുര്‍ക്കി ഒരു അമേരിക്കന്‍ സുവിശേഷ പാസ്റ്ററെ തടഞ്ഞുവച്ചിട്ടുണ്ട്. ഇതുകൂടാതെ, സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയോട് വിരുദ്ധനിലപാടാണ് അവര്‍ക്കുള്ളത്. ഇതിനു പുറമെ, യുഎസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന വികസിതരാജ്യങ്ങള്‍ക്ക് ഡ്യൂട്ടി ഫ്രീ പ്രവേശനം അനുവദിക്കുന്നതില്‍ തുര്‍ക്കിക്കുള്ള സാധുത പുനഃപരിശോധിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. കുര്‍ദ്ദ് കലാപകാരികള്‍ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നവരെ തടയാന്‍ ശ്രമിച്ച രണ്ട് തുര്‍ക്കി മന്ത്രിമാര്‍ക്ക് അമേരിക്ക യാത്രാസൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തു. ഇതിന് നയതന്ത്ര പരിഹാരം ആവശ്യപ്പെട്ട് വാഷിങ്ടണിലേക്ക് ഒരു ദൗത്യസംഘത്തെ അയക്കുന്നതായാണ് തുര്‍ക്കി പ്രഖ്യാപിച്ചത്.

അമേരിക്കയിലെ സംഭവവികാസങ്ങളില്‍ തുര്‍ക്കിയും അപകടഭീഷണി നേരിടുന്നു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇത് നിക്ഷേപകരെ വിപണികളില്‍ നിന്ന് നിക്ഷേപം തിരിച്ചെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത് വളരെ മിതമായകാര്യമാണ്, പക്ഷേ മറ്റു രാജ്യങ്ങളുമായി ഉടമ്പടിയുണ്ടാക്കുമ്പോള്‍ ഇതും ദോഷകരമായി മാറും. മേയ് മാസത്തില്‍ ലിറയെ പിന്തുണയ്ക്കാന്‍ കേന്ദ്രബാങ്ക് വായ്പയെടുത്തു. പക്ഷേ, എര്‍ദോഗന്‍ പലിശനിരക്കുകളോടുള്ള തന്റെ ശത്രുതാ മനോഭാവം നിക്ഷേപക ഭയം മൂലം സ്വാതന്ത്ര്യത്തിന്റ വിട്ടുവീഴ്ചയ്ക്ക് ഇടയാക്കുന്ന പുതിയ എക്‌സിക്യുട്ടിവ് അധികാരങ്ങള്‍ സ്വീകരിച്ചു. പണപ്പെരുപ്പ നിരക്ക് 15 ശതമാനത്തില്‍ കൂടുതലാണെങ്കിലും വായ്പാ വളര്‍ച്ചയ്ക്കും സാമ്പത്തിക വികസത്തിനും വായ്പകള്‍ വാങ്ങിക്കൂട്ടാന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നു.

യുഎസ് ഉപരോധം, ഡോളറിലുള്ള വായ്പാതിരിച്ചടവിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ ഉപഭോക്താക്കളെയും ബിസിനസുകാരെയും ബാധിച്ച കറന്‍സി പ്രതിസന്ധിയെ ഇതു വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കറന്റ് അക്കൗണ്ട് കമ്മിയിലും ഉയര്‍ന്ന വിദേശ വായ്പയിലും നിക്ഷേപകര്‍ ആശങ്കപ്പെടുന്നു. അതിന്റെ ഫലമായി, പണമിടപാടുകാരെ പണയപ്പെടുത്താനും പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനും കേന്ദ്രബാങ്കുകള്‍ ആവശ്യമായി വരുമെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നില്ല. അതാകട്ടെ, തുര്‍ക്കിസര്‍ക്കാരിന്റെ സാമ്പത്തിക ആസ്തികളുടെ വീക്ഷണത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു.

 

എന്നാല്‍, ചില കാര്യങ്ങളില്‍ തുര്‍ക്കി സമ്പദ് വ്യവസ്ഥയുടെ അടുത്തകാലത്തെ പ്രകടനം ന്യായയുക്തമാണ്. രാജ്യം എറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയും ഐഎംഎഫ് വായ്പയിളവു പ്രഖ്യാപിച്ച് 2001-നും ആഗോള മാന്ദ്യം അവസാനിച്ച 2009-നുമിടയിലുള്ള എല്ലാ വര്‍ഷവും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല, ചില വര്‍ഷങ്ങളിലെ വളര്‍ച്ച വളരെ ശക്തവുമായിരുന്നു. തൊഴിലില്ലായ്മ സംബന്ധിച്ച ഏറ്റവും പുതിയ കണക്ക് പോലും 9.9 ശതമാനമേ ആകുന്നുള്ളൂ. എന്നാല്‍, അത് താരതമ്യേന സ്ഥിരതയുള്ളതാണ്. 2001-ല്‍ തുടങ്ങിയ മാന്ദ്യകാലത്തെ രാജ്യത്തിന്റെ പ്രതിസന്ധിയുമായി താരതമ്യം ചെയ്യുമ്പോഴുണ്ടായ ഒരു പ്രധാന വ്യത്യാസം, കറന്‍സി വിനിമയ നിരക്ക് ലക്ഷ്യമെന്നും ഇല്ലെന്നതാണ്.

2001-നു ശേഷം കറന്‍സി വിപണിയിലെ സമ്മര്‍ദ്ദം തുര്‍ക്കി വിനിമയ നിരക്ക് ലക്ഷ്യങ്ങളെ ഒഴിവാക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സ്ഥിരമായ വിനിയമൂല്യം നിര്‍ണയിക്കാത്തതിനാല്‍ ലിറയുടെ മൂല്യശോഷണം അനുവദിക്കപ്പെട്ടതായിരുന്നെന്നു പറയാം. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡിയുടെ അഭിപ്രായത്തില്‍ ചെലവ്, നികുതി നയം എന്നിവയിലൂടെ തുര്‍ക്കിക്ക് സാമ്പത്തിക വളര്‍ച്ച സുസ്ഥിരമായി ഉയര്‍ത്താനായി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങള്‍ പുറംതള്ളപ്പെട്ടു. തെരഞ്ഞെടുപ്പ് ചാക്രികത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി ഏജന്‍സി പറയുന്നു. എന്നിരുന്നാലും സമ്പദ് വ്യവസ്ഥ മൂക്കുകുത്താനുള്ള സാധ്യതയുണ്ടെന്ന് ഫിച്ച് മുന്നറിയിപ്പ് തരുന്നു. കുത്തനെയുള്ള ഇടിവോ മാന്ദ്യം പോലുമോ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഏജന്‍സി വിലയിരുത്തുന്നു.

പ്രതിസന്ധിയെ നേരിടാനുള്ള ഭരണകൂടത്തിന്റെ ശേഷിയിലും ജനാധിപത്യം സംരക്ഷിക്കുന്നതിലും തുര്‍ക്കിയുടെ വിജയങ്ങള്‍ ആഴത്തില്‍ വേരുകളുള്ളവയാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. 2016-ല്‍ എര്‍ദോഗനെതിരേ നടന്ന കൊട്ടാര വിപ്ലവത്തിന്റെ പരിണാമഗുപ്തിയും അടുത്ത തെരഞ്ഞെടുപ്പിലെ വിജയവുമാണ് ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തം. ഒട്ടേറെ നിക്ഷേപങ്ങളും നൂറ്റാണ്ടുകളും ചരിത്രവും ഒട്ടോമന്‍ കാലഘട്ടം മുതല്‍ക്കേ നിലനില്‍ക്കുന്നു. മറ്റു രാജ്യങ്ങള്‍ക്ക് ഈ നേട്ടങ്ങള്‍ പകര്‍ത്താന്‍ സാധിക്കില്ല, എന്നാല്‍ ഉത്തേജനം, കുമിളകള്‍, ഹ്രസ്വകാല ചിന്തകള്‍ എന്നിവയുടെ കാര്യത്തില്‍ ലോകം പലപ്പോഴും മറന്നുപോകുന്ന പ്രധാന പാഠങ്ങള്‍ അവര്‍ക്ക് തുടര്‍ന്നും പഠിക്കാന്‍ കഴിയും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുരോഗമന ആശയങ്ങള്‍, ബാങ്കുകളെ നിയന്ത്രിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശയം, പശ്ചാത്തല, കഴിവുകള്‍, കട്ടിങ് എന്‍ഡഡ് ടെക്‌നോളജി എന്നിവയില്‍ പൊതു- സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നത് രാജ്യത്തിനു വലിയ നേട്ടം സാധ്യമാക്കും.

Comments

comments

Categories: FK Special