അറ്റാദായത്തില്‍ കുറവ് ലേഖപ്പെടുത്തി എയര്‍ അറേബ്യ

അറ്റാദായത്തില്‍ കുറവ് ലേഖപ്പെടുത്തി എയര്‍ അറേബ്യ

ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനി 12 ശതമാനം ഇടിവാണ് ഈ വര്‍ഷത്തെ ആദ്യപകുതിയിലെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

ഷാര്‍ജ: 2018ലെ ആദ്യ പകുതിയില്‍ ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയായ എയര്‍ അറേബ്യ രേഖപ്പെടുത്തിയത് 230 മില്ല്യണ്‍ എഇഡി അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിലുണ്ടായിരിക്കുന്നത് 12 ശതമാനത്തിന്റെ ഇടിവാണ്. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ 1.8 ബില്ല്യണ്‍ എഇഡി വിറ്റുവരവാണ് കമ്പനി നേടിയിരിക്കുന്നത്. വിറ്റുവരവില്‍ ആറ് ശതമാനം വളര്‍ച്ച നേടാന്‍ എയര്‍ അറേബ്യക്കായി.

ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ കടുത്ത സമ്മര്‍ദ്ദമാണ് വിമാന കമ്പനികള്‍ നേരിട്ടതെന്നും ആ സമ്മര്‍ദ്ദത്തെ അതിജീവിച്ച് എയര്‍ അറേബ്യ നേടിയത് മികച്ച അറ്റാദായമാണെന്ന് എയര്‍ അറേബ്യ വ്യക്തമാക്കി. ഉയര്‍ന്ന എണ്ണ വിലയും യാത്രികരുടെ ഘടനയില്‍ വന്ന മാറ്റങ്ങളും വിമാന കമ്പനികളെ ബാധിക്കുന്നതായാണ് വിലയിരുത്തല്‍.

2018ലെ ആദ്യ പകുതിയില്‍ എയര്‍ അറേബ്യ വഹിച്ചത് 4.2 ദശലക്ഷം യാത്രികരെയാണ്. ഞങ്ങളുടെ മികച്ച വളര്‍ച്ചാ സ്ട്രാറ്റിജയാണ് എയര്‍ അറേബ്യയുടെ ശക്തമായ സാമ്പത്തിക പ്രകടന കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. പ്രവര്‍ത്തന കാര്യക്ഷതയിലും എയര്‍ അറേബ്യ മികച്ചു നില്‍ക്കുന്നു-എയര്‍ അറേബ്യയുടെ ചെയര്‍മാന്‍ ഷേഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഥാനി പറഞ്ഞു.

രണ്ടാം പാദത്തില്‍ ആഗോള ഏവിയേഷന്‍ വ്യവസായം കടുത്ത സാമ്പത്തിക വെല്ലുവിളികെ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. 2018ലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 120 മില്ല്യണ്‍ എഇഡി ആണ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിലുണ്ടായിരിക്കുന്നത് 24 ശതമാനം ഇടിവാണ്.

2018ലെ ആദ്യ പകുതിയില്‍ മൂന്ന് പുതിയ എയര്‍ബസ് എ320 വിമാനങ്ങള്‍ കൂടി എയര്‍ അറേബ്യ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ മൊത്തം വിമാനങ്ങളുടെ എണ്ണം 53 ആയി. പുതുതായി 12 റൂട്ടുകള്‍ കൂടി കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Air Arabia