പെണ്‍കുട്ടികളിലെ സ്വയം പീഡനം വര്‍ധിക്കുന്നുവെന്ന് പഠനം

പെണ്‍കുട്ടികളിലെ സ്വയം പീഡനം വര്‍ധിക്കുന്നുവെന്ന് പഠനം

ന്യൂയോര്‍ക്ക്: ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളോ പിരിമുറുക്കമോ ഉണ്ടായാല്‍ ഉടന്‍ സ്വയം പീഡനമാണ് പലരുടെയും വഴി. ഇതില്‍ പെണ്‍കുട്ടികളാണ് കൂടുതലെന്നാണ് അമേരിക്ക കേന്ദ്രീകരിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇത്തരം പീഡനങ്ങള്‍ സ്വയം ചെയ്ത് ചികിത്സ തേടി എത്തിയവരില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

2017 ല്‍ മാത്രം 13463 പെണ്‍കുട്ടികളാണ് ചികിത്സ തേടി ആശുപത്രിയെ സമീപിച്ചിട്ടുള്ളത്. എന്നാല്‍ ആണ്‍കുട്ടികളുടെ എണ്ണം വളരെ കുറവാണ്. 2017 ല്‍ ചികിത്സയ്ക്ക് വിധേയമായ ആണ്‍കുട്ടികള്‍ വെറും 2332 പേരാണ്. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം പോലുള്ളവയുടെ അമിത ഉപയോഗവും സ്‌കൂള്‍, കോളജ് എന്നിവിടങ്ങളിലെ പഠനഭാരവുമാണ് ഇത്തരം പ്രവര്‍ത്തിയിലേക്ക് പെണ്‍കുട്ടികളെ കൂടുതലും എത്തിക്കുന്നതെന്നാണ് പഠനത്തിന്റെ ഭാഗമായി മന:ശാസ്ത്രവിദഗ്ധര്‍ കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയയുടെ ഉപയോഗം പെണ്‍കുട്ടികളില്‍ അപകര്‍ഷതാബോധം ഉണ്ടാക്കുകയും ഇത് സ്വയം പീഡനത്തിലേക്ക് വഴിമാറുകയുമാണ് ചെയ്യുന്നതെന്ന് സൈക്കോളജി വിഭാഗം ഡോക്ടര്‍ ജോണ്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയകളുടെ വര്‍ദ്ധിച്ച് വരുന്ന ഉപയോഗം ഇത്തരത്തിലുള്ള സ്വഭാവം കുട്ടികളില്‍ കൂടാന്‍ ഇടയുണ്ടെന്നും ഇവരില്‍ കണ്ടുവരുന്ന ഈ ശീലം ഒരു പ്രധാന പ്രശ്‌നമായി നോക്കി കാണണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പഠനം നടത്തിയ സൈക്കോളജിസ്റ്റുകള്‍ ആരോഗ്യ മേഖലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Comments

comments

Categories: FK News, Women
Tags: violent, women