കരീബിയന്‍ പ്രീമിയര്‍ ലീഗ്: ട്വിറ്ററില്‍ ആദ്യമായി ലൈവ് സ്ട്രീമിംഗ്

കരീബിയന്‍ പ്രീമിയര്‍ ലീഗ്: ട്വിറ്ററില്‍ ആദ്യമായി ലൈവ് സ്ട്രീമിംഗ്

മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. മൈക്രോ ബ്ലോഗിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ആദ്യമായി കരീബിയന്‍ പ്രീമിയര്‍ ലീഗ് ലൈവ് സ്ട്രീമിംഗ് നടത്തും. ഇത് സംബന്ധിച്ച് ട്വിറ്ററും സംഘാടകരും ടൈറ്റില്‍ സ്‌പോണ്‍സറുമായ ഹീറോ മോട്ടോകോര്‍പ്പുമായി കരാറില്‍ ഏര്‍പ്പെട്ടു.

ഐപിഎല്‍ മാതൃകയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടത്തുന്ന മത്സരമാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ്. ലീഗിന്റെ 2018 സീസണ്‍ ചാനലില്‍ അല്ലാതെ ട്വിറ്ററിലും കാണാനുള്ള അവസരമാണ് കരാറിലൂടെ ഒരുക്കുന്നത്. ഇന്ത്യ ഉള്‍പ്പടെ 53 ഓളം രാജ്യങ്ങളില്‍ ട്വിറ്ററിലൂടെ കരീബിബിയന്‍ പ്രീമിയര്‍ ലീഗ് ലൈവ് സ്ട്രീമിംഗിലൂടെ കാണാനാകും.

തത്സമയ ചാറ്റിംഗിനൊപ്പം തത്സമയമായി കളിയും കാണാനുള്ള സൗകര്യം ഈ രാജ്യങ്ങളില്‍ ആദ്യമാണ്. ലീഗിലെ 150 ഓളം ഹൈലൈറ്റ് വീഡിയോ ക്ലിപ്പുകളും ആരാധകര്‍ക്ക് കാണാനാകും.

ക്രിക്കറ്റ് സംബന്ധിച്ച് പൊതു, ആഗോള സംഭാഷണങ്ങളും ചാറ്റിംഗും നടക്കുന്നത് ട്വിറ്ററിലാണ്. ഹീറോ സിപിഎല്ലുമായി ചേര്‍ന്ന് നടത്തുന്ന ലൈവ് സ്ട്രീമിംഗ് പുത്തന്‍ അനുഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ട്വിറ്ററിന്റെ സ്‌പോര്‍ട്‌സ് പാര്‍ടണര്‍ഷിപ്പ് മേധാവി അനീഷ് മഡാനി പറഞ്ഞു.

ഹീറോയുമായി പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇത് രണ്ടാവര്‍ഷമാണ് ഇന്‍ സട്രീം വീഡിയോ സ്‌പോണ്‍സര്‍ഷിപ്പ് നടത്തുന്നത്.

 

Comments

comments

Categories: FK News, Sports