ഷോപ്പ്ക്ലൂസ് ലാഭകരമായ ബിസിനസ് പാതയില്‍ : സഞജയ് സേത്തി

ഷോപ്പ്ക്ലൂസ് ലാഭകരമായ ബിസിനസ് പാതയില്‍ : സഞജയ് സേത്തി

ഈ വര്‍ഷം കമ്പനി 110 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ഷോപ്പ്ക്ലൂസ് ലാഭകരമായ ബിസിനസിലേക്ക് അടുക്കുകയാണെന്ന് സിഇഒ സഞ്ജയ് സേത്തി. കമ്പനിയുടെ പ്രകടനം സംബന്ധിച്ച് ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്. 2017 സാമ്പത്തിക വര്‍ഷം 28 ദശലക്ഷം ഡോളറിന്റെ വരുമാനം നേടിയ കമ്പനിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 42 ദശലക്ഷം ഡോളറിന്റെ വരുമാനം നേടാനായിട്ടുണ്ട്. വരാനിരിക്കുന്ന ഉല്‍സവ സീസണ്‍ വില്‍പ്പനയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അധികം നേട്ടം കൊയ്യാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ക്ലൂസ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പ്ക്ലൂസ് നിക്ഷേപകരില്‍ നിന്ന ഈ വര്‍ഷം 110 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായി സഞ്ജയ് സേത്തി അറിയിച്ചു. ഇപ്പോള്‍ ബിസിനസ് ലാഭകരമാക്കാകുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കമ്പനി ഈ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ അധികം താമസിക്കാതെ ഐപിഒ നടത്താനും പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക യുഎസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തികടന്നുള്ള വാണിജ്യ ബന്ധത്തിനും ഷോപ്പ്ക്ലൂസ് ധാരണായായിട്ടുണ്ട്. ഒടുഒ റീട്ടെയ്ല്‍ ബിസിനസിനായി കഴിഞ്ഞ മാസം മിഡില്‍ ഈസ്റ്റിലെ വലിയ മാളുമായി കമ്പനി കരാറായിരുന്നു. ആഭ്യന്തര ഓഫീലൈന്‍ റീട്ടെയ്‌ലറുമായി ഉണ്ടാക്കിയ സമാനമായ ഒരു കരാര്‍ ഈ മാസം പൂര്‍ത്തിയാകും. ഫഌപ്കാര്‍ട്ട്, പേടിഎം മാള്‍, സ്‌നാപ്ഡീല്‍, ഇബേ ഗ്ലോബല്‍ എന്നിവരുമായി ലയിക്കുന്നതിന് കമ്പനി ചര്‍ച്ച നടത്തിയതായി പുറത്തുവന്ന വാര്‍ത്തകള്‍ ഷോപ്പ്ക്ലൂസ് സഹസ്ഥാപക രാധിക അഗര്‍വാള്‍ നിക്ഷേധിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: ShopClues