സ്വദേശിവല്‍ക്കരണം: അഞ്ച് ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

സ്വദേശിവല്‍ക്കരണം: അഞ്ച് ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

സൗദി: കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 5 ലക്ഷത്തില്‍പരം വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ ആയി മൂന്നരലക്ഷം പേര്‍ക്കാണ് പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ചത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷ്വറന്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ആണ് ഈ കാര്യം പുറത്ത് വന്നത്.

തൊഴില്‍ നഷ്ടപ്പെട്ടതിനൊപ്പം റീട്ടെയില്‍ മേഖലകളിലേക്കും ഉയര്‍ന്ന തസ്തികളിലേക്കും സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സൗദി മന്ത്രാലയം. ഇതിനോടുബന്ധപ്പെട്ട് ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമായി മൂന്നു ലക്ഷം വിദേശികളുടെ സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷം ആറ് ലക്ഷം പേര്‍ക്കായിരുന്നു ജോലി നഷ്ടമായത്. അത് ഇത്തവണ ഇരട്ടിയാകുമെന്നാണ് സൗദി മന്ത്രാലയം നല്‍കുന്ന സൂചന.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അറുപതിനായിരം സ്വദേശികള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. 12 ഓളം റീട്ടെയില്‍ മേഖലകളിലേക്ക് നടത്താനിരിക്കുന്ന സ്വദേശിവത്കരണം അടുത്ത മാസത്തോടെ തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു. എങ്കിലും വിദേശികള്‍ സൗദിയിലേക്ക് എത്തുന്നതിന്റെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടില്ല. സ്വദേശിവത്കരണം ഇല്ലാത്ത പല മേഖലകളിലേക്കും വിദേശികള്‍ ജോലി തേടി ഇപ്പോഴും സൗദിയിലേക്ക് എത്തുന്നുണ്ട്.

 

Comments

comments

Categories: Arabia, FK News
Tags: Saudi Arabia