രാജീവ്ഗാന്ധിയുടെ ഘാതകരെ വിട്ടയക്കില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

രാജീവ്ഗാന്ധിയുടെ ഘാതകരെ വിട്ടയക്കില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കൊലയാളികളെ ജയില്‍മോചിതരാക്കില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഏഴ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സംബന്ധിച്ച് സുപ്രീംകോടതി ആരാഞ്ഞപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും.

2015 ല്‍ സുപ്രീംകേടതി ഭരണഘടനാ ബെഞ്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഏഴ് പ്രതികളെയും വിട്ടയക്കാനാവില്ലെന്ന് അറിയിച്ചിരുന്നു.

Comments

comments

Categories: FK News, Politics, Slider