ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനചടങ്ങില്‍ നീരജ് ചോപ്ര ഇന്ത്യന്‍ പതാകയേന്തും

ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനചടങ്ങില്‍ നീരജ് ചോപ്ര ഇന്ത്യന്‍ പതാകയേന്തും

ന്യൂഡെല്‍ഹി: ഓഗസ്റ്റ് 18 ന് ജക്കാര്‍ത്തയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ഉത്ഘാടനചടങ്ങില് ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ട് പതാകയേന്തുന്നത് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര.

ഇന്ത്യന്‍ ഓളിമ്പിക് അസോസിയേഷന്‍(ഐഒഎ) പ്രസിഡന്റ് നരീന്ദര്‍ ബത്രയാണ് നീരജിനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ 2 വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

20 വയസ്സുള്ള നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാണ്. കഴിഞ്ഞ മാസം ഫിന്‍ലാന്‍ഡില്‍ നടന്ന സാവോ ഗെയിംസില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കുകയും ചെയ്തു. 2017 ല്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 85.23 മീറ്റര്‍ ജാവലിന്‍ എറിഞ്ഞ് സ്വര്‍ണം സ്വന്തമാക്കിയ നീരജ് പോളണ്ടില്‍ വെച്ച് നടന്ന 2016 ഐഎഎഎഫ് ലോക യു-20 ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമെഡല്‍ സ്വന്തമാക്കി.

2014 ഏഷ്യന്‍ ഗെയിംസില്‍ മുന്‍ ഹോക്കി ക്യാപ്റ്റനായിരുന്ന സര്‍ദാര്‍ സിന്‍ഹ് ആയിരുന്നു ഇന്ത്യയുടെ പതാകയേന്തിയത്.

Comments

comments

Categories: FK News, Slider, Sports