മൈക്രോ എടിഎമ്മുകള്‍ക്കായി  ഐറിസ് അധിഷ്ഠിത തിരിച്ചറിയല്‍

മൈക്രോ എടിഎമ്മുകള്‍ക്കായി  ഐറിസ് അധിഷ്ഠിത തിരിച്ചറിയല്‍

കൊച്ചി: ആക്‌സിസ് ബാങ്ക് മൈക്രോ എടിഎം ടാബ്‌ലെറ്റുകളില്‍ ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ക്കായി ഐറിസ് സ്‌ക്കാന്‍ ഉപയോഗിച്ചു തിരിച്ചറിയാനുള്ള മാര്‍ഗം അവതരിപ്പിച്ചു. ഈ സേവനം ഉപയോഗിക്കുന്ന ഇടപാടുകാര്‍ ടാബ്‌ലെറ്റുകളില്‍ തങ്ങളുടെ ഐറിസ് സ്‌കാന്‍ ചെയ്യണം.

രാജ്യത്ത്, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ഏളുപ്പത്തിലുള്ള രീതികള്‍ നടപ്പാക്കാനുള്ള ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ നടപടികള്‍ക്ക് ആവേഗം നല്‍കുന്നതാണ് ഈ നീക്കം. ഡെബിറ്റ് കാര്‍ഡുകള്‍, പാസ്‌വേഡുകള്‍. പിന്‍, യൂസര്‍ ഐഡി മുതലായവയുടെ ആവശ്യകത ഒഴിവാക്കുന്നതാണ് ഈ മൈക്രോ എടിഎമ്മുകള്‍. എസ്ടിക്യൂസി സര്‍ട്ടിഫിക്കേഷന്‍ ഉള്ളതും യുഐഡിഎഐ രജിസ്റ്റേര്‍ഡ് ആയിട്ടുള്ളതുമായി എടിഎം ടാബ്‌ലെറ്റുകളാണ് ഉയര്‍ന്ന സുരക്ഷിതത്വം പ്രദാനം ചെയ്തു കൊണ്ട് ബാങ്ക് ഉപയോഗിക്കുന്നത്.

മറ്റു രീതിയിലുള്ള ബയോമെട്രിക് തിരിച്ചറിയല്‍ രീതികള്‍ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കും എളുപ്പത്തിലുള്ള ആധാര്‍ അധിഷ്ഠിത ഇടപാടുകളാവും പുതിയ രീതി ലഭ്യമാക്കുകയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ് ബാങ്ക് റീട്ടെയ്ല്‍ ബാങ്കിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ രാജീവ് ആനന്ദ് ചൂണ്ടിക്കാട്ടി. തിരിച്ചറിയാനുള്ള നടപടികളുടെ കാര്യത്തില്‍ ഭാവിയില്‍ ഏറെ മുന്നില്‍ നില്‍ക്കുക ഐറിസ് സ്‌കാന്‍ സാങ്കേതികവിദ്യയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐറിസ് സ്‌കാന്‍ വഴിയുള്ള ഇടപാടുകള്‍ വളരെ ലളിതമാണ്. ഉപഭോക്താവ് ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കണം. ഇതിനു ശേഷം മൈക്രോ എടിഎമ്മില്‍ ആധാര്‍ നമ്പര്‍ നല്‍കണം. അതിനു ശേഷം ഐറിസ് തിരിച്ചറിയല്‍ തെരഞ്ഞെടുക്കണം. ടാബ് ലെറ്റിലെ ഐറിസ് സെന്‍സര്‍ ക്യാമറ വഴി 3-5 സെക്കന്റുകള്‍ക്കുള്ളില്‍ കണ്ണുകള്‍ സ്‌കാന്‍ ചെയ്ത് തിരിച്ചറിയല്‍ നടത്തപ്പെടുകയും അതിനു ശേഷം യുഐഡിഎഐ ഡാറ്റാ ബേസിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടത്തുകയും ചെയ്യും.

Comments

comments

Categories: Current Affairs
Tags: Id card