കുവൈത്തില്‍ തൊഴില്‍ നിയമം തെറ്റിച്ചാല്‍ 2 വര്‍ഷത്തേക്ക് പെര്‍മിറ്റിന് വിലക്ക്

കുവൈത്തില്‍ തൊഴില്‍ നിയമം തെറ്റിച്ചാല്‍ 2 വര്‍ഷത്തേക്ക് പെര്‍മിറ്റിന് വിലക്ക്

കുവൈറ്റ്: നിലവിലെ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ തൊഴില്‍ പെര്‍മിറ്റ് രണ്ടു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മാന്‍പവര്‍ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. പുറത്തെ വിസയിലുള്ള തൊഴിലാളികളെ ജോലിയില്‍ നിര്‍ത്തിയാല്‍ തൊഴില്‍ ഉടമയ്‌ക്കെതിരെയും തൊഴില്‍ കരാര്‍ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലാളികള്‍ക്കെതിരെയും അതോറിറ്റി നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളുടെ ഫയലുകള്‍ താല്‍കാലികമായും സ്ഥിരമായും ക്ലോസ് ചെയ്യാനുള്ള അധികാരം മാന്‍പവര്‍ പബ്ലിക് അതോറിറ്റിക്ക് ഉണ്ട്.

അതോറിറ്റിയില്‍ തൊഴില്‍ ഉടമ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് അതോറിറ്റിക്ക് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. തൊഴിലാളിയെ തൊഴിലിടത്തില്‍ നിന്നും 7 ദിവസത്തില്‍ കൂടുതല്‍ കാണാതായാല്‍ തൊഴില്‍ ഉടമ ഈ വിവരം അതോറിറ്റിയെ അറിയിക്കേണ്ടതാണെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമങ്ങളും മുന്നറിയിപ്പും തെറ്റിക്കുന്നവര്‍ക്ക് കോടതി നടപടികള്‍ ഉള്‍പ്പെടെ നേരിടേണ്ടി വരും.

 

Comments

comments

Categories: Arabia, FK News, Slider
Tags: Kuwait