ദുരിതപെയ്ത്ത്; എട്ട് ജില്ലകളില്‍ റെഡ് അലെര്‍ട്ട്

ദുരിതപെയ്ത്ത്; എട്ട് ജില്ലകളില്‍ റെഡ് അലെര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ ദുരന്തനിവാരണ സേന റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കേരളത്തിന്റെ വിവിധയിടങ്ങളില്‍ മഴ വന്‍ നാശമാണ് വിതച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വയനാട് ജില്ലയില്‍ ഈ മാസം 14 വരെയാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തില്‍ വയനാട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാതകളിലെല്ലാം മണ്ണിടിഞ്ഞും വെള്ളം കയറിയും ഭാഗികമായി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.

ഇടുക്കിയില്‍ 13 ആം തീയതിവരെയാണ് റെഡ് അലെര്‍ട്ട്. കോട്ടയം, എറണാകുളം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച വരെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു.

Comments

comments

Categories: Current Affairs, FK News