വനങ്ങള്‍ക്ക് വിശപ്പിനെ തുടച്ചുനീക്കാന്‍ സാധിക്കുമെന്ന് പഠനം

വനങ്ങള്‍ക്ക് വിശപ്പിനെ തുടച്ചുനീക്കാന്‍ സാധിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: ഐയുഎഫ്ആര്‍ഒയുടെ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഫോറസ്റ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) പുതിയ പഠനത്തില്‍ വനങ്ങളുടെ പ്രാധാന്യത്തെ ഊന്നിപ്പറയുകയാണ്. വനങ്ങള്‍ക്ക് ആഗോളതലത്തിലുള്ള വിശപ്പിനെ തുടച്ചു നീക്കാന്‍ സാധിക്കുമെന്നു പഠനം സൂചിപ്പിക്കുന്നു. മാത്രമല്ല, പോഷകാഹാര നിലവാരത്തെ മെച്ചപ്പെടുത്തുവാനും 2025-ാടെ സീറോ ഹംഗര്‍ ചലഞ്ച് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വന ശാസ്ത്രജ്ഞരുടെ ശൃംഖലയാണ് ഐയുഎഫ്ആര്‍ഒ. 2012-ല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അവതരിപ്പിച്ച പദ്ധതിയാണു സീറോ ഹംഗര്‍ ചലഞ്ച്. എല്ലാവര്‍ക്കും ആഹാരം മൗലികാവകാശമാക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തി നടക്കുന്ന ഭക്ഷ്യസുരക്ഷ പ്രചാരണമാണു സീറോ ഹംഗര്‍ ചലഞ്ച്. പ്രോട്ടീന്‍, വിറ്റാമിന്‍, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണു കായ് കനികള്‍. ഇവയ്ക്ക് വൈവിധ്യമാര്‍ന്ന ഡയറ്റ് നല്‍കാന്‍ കഴിയുന്നവയാണ്. ഇന്ന് ലോകത്ത് ഒന്‍പത് പേരില്‍ ഒരാള്‍ വിശപ്പ് അനുഭവിക്കുമ്പോള്‍ വനവിഭവങ്ങള്‍ ഇത്തരത്തില്‍ ഗുണകരമാകുമെന്ന് പഠനം പറയുന്നു. വനങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞ കാര്യവുമാണെന്നു പഠനം വ്യക്തമാക്കുന്നു.നിരവധി രാജ്യങ്ങളില്‍ ചൂടാക്കുന്നതിനും,
പാചകം ചെയ്യുന്നതിനും ജനങ്ങള്‍ വിറകും മരക്കരിയും ഉപയോഗിക്കുന്നു. ഇത് വനങ്ങളില്‍നിന്നാണു ശേഖരിക്കുന്നത്. വിളകള്‍ ഉത്പാദനത്തിന് സഹായിക്കുന്ന തേനീച്ചകളെയും മറ്റ് പോളിനേറ്റേഴ്‌സിനെയും (പരാഗണം നടത്തുന്നവര്‍) വനങ്ങള്‍ സംരക്ഷിക്കുന്നുണ്ട്.

Comments

comments

Categories: Life
Tags: Jungle