ബുള്ളറ്റ് ട്രെയിന്‍: നാല് മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സാധ്യതാ പഠനം

ബുള്ളറ്റ് ട്രെയിന്‍: നാല് മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സാധ്യതാ പഠനം

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം ഹൈസ്പീഡ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് ഇന്ത്യയിലെ ആറ് നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനായി ഉയര്‍ന്ന വേഗതയുള്ള ബുള്ളറ്റ് ട്രെയിനുകളുടെ സാധ്യതാപഠനം കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്നു. ഇത് സംബന്ധിച്ച് പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്.

ഡെല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നാല് മെട്രോ നഗരങ്ങളെ ആറ് റൂട്ടുകള്‍ വഴി ചതുഷ്‌കോണാകൃതിയില്‍ ബന്ധിപ്പിക്കാനുള്ള സാധ്യതാ പഠനമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ഡെല്‍ഹി-മുംബൈ, ഡെല്‍ഹി-കൊല്‍ക്കത്ത( ലക്‌നൗ വഴി), മുംബൈ-ചെന്നൈ, ഡെല്‍ഹി നാഗ്പൂര്‍, ഡെല്‍ഹി-,ചെന്നൈ റൂട്ട്, മുംബൈ-നാഗ്പൂര്‍ ഭാഗത്തില്‍ മുംബൈ-കൊല്‍ക്കത്ത റൂട്ട്, ചെന്നൈ-ബെംഗളൂരു- മൈസൂരു എന്നീ റൂട്ടുകളുടെ സാധ്യത പഠനം നടത്താനാണ് തീരുമാനം.

ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാനായി ഫ്രാന്‍സ്, സ്‌പെയിന്‍, ചൈന, ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ സഹായവും സര്‍ക്കാര്‍ തേടുന്നുണ്ട്.

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണ് ആറ് റൂട്ടുകള്‍. 2022 ഓഗസ്റ്റ് മാസത്തോടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ജപ്പാന്‍ സഹായിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഏഴ് മണിക്കൂര്‍ വേണ്ടി വരുന്ന മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്ര രണ്ട് മണിക്കൂറായി ചുരുങ്ങും.

Comments

comments

Categories: FK News, Top Stories