ഫ്ലിപ്കാർട് ബിഗ് ഫ്രീഡം സെയില്‍ നാളെ സമാപിക്കും

ഫ്ലിപ്കാർട് ബിഗ് ഫ്രീഡം സെയില്‍ നാളെ സമാപിക്കും

ഡീല്‍സ് ഓഫ് ഇന്ത്യയുമായി സ്‌നാപ്ഡീലും

ബെംഗളൂരു: വ്യാഴാഴ്ച്ചയാരംഭിച്ച് ആമസോണിന്റെ ഫ്രീഡം സെയിലിനു പിന്നാലെ വിപണി എതിരാളികളായ ഫഌപ്കാര്‍ട്ട് ‘ബിഗ് ഫ്രീഡം സെയില്‍’ എന്ന പേരില്‍ പ്രത്യേക ഡിസ്‌ക്കൗണ്ട് സെയില്‍ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച വില്‍പ്പന മേളയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് കമ്പനി ഏറ്റവും മധികം ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. ഓണര്‍ 7എ ബജറ്റ് ഫോണിന് 3,000 രൂപ ഡിസ്‌ക്കൗണ്ട്, 8,990 രൂപയുടെ സാംസംഗ് ഗാലക്‌സിക്ക് 5,790 രൂപ, 14,999 രൂപയുള്ള റെഡ്മി നോട്ട് 5 പ്രോയ്ക്ക് എക്‌സ്‌ചേഞ്ച് ഓഫറില്‍ 1000 രൂപ കിഴിവ് എന്നിവയാണ് സ്മാര്‍്ട്ട്‌ഫോണ്‍ വിഭാഗത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ലാപ്‌ടോപ്പുകള്‍ക്ക് 3000 രൂപ ഡിസ്‌ക്കൗണ്ടും പലിശ രഹിത ഇഎംഐയും ലഭ്യമാണ്. ഡെല്‍, എച്ച്പി, ലെനൊവൊ എന്നിവയുടെ കോര്‍ ഐ5 പെര്‍ഫോര്‍മന്‍സ് ലാപ്‌ടോപ്പുകള്‍ 34,000 രൂപയ്ക്കു താഴെ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. 32 ഇഞ്ച് ടിവി വിഭാഗത്തില്‍ മികച്ച ഡിമാന്റുള്ള എല്ലാ വലുപ്പത്തിലുമുള്ള ടിവികളും 10,000 രൂപക്കു താഴെയും 55 ഇഞ്ചിന് മുകളിലുള്ള ടിവികള്‍ 40,000 രൂപയ്ക്കു തൊട്ടു മുകളിലും സ്വന്തമാക്കാവുന്നതാണ്. സാംസംഗ്, എല്‍ജി, മൈക്രോമാക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പ് നടത്താം.

മീഡിയ സ്ട്രീമിംഗ് ഡിവൈസായ ക്രോംകാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്റ് സഹായത്തോടെ ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഗൂഗിള്‍ ഹോം ഉള്‍പ്പെടയുള്ള ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഡിസ്‌ക്കൗണ്ടുണ്ട്. ഗൂഗിള്‍ ഹോം മിനി 3,499 രൂപ മുതലും, ക്രോംകാസ്റ്റ് 26 ശതമാനം ഡിസ്‌ക്കൗണ്ടില്‍ 2,500 രൂപയിലും താഴെയും ലഭ്യമാണ്. ഫളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ് ഒാഫറുകള്‍ക്കു താഴെ മാര്‍ക്യു ഇന്‍വെര്‍ട്ടര്‍ എസി 21,999 രൂപ മുതലും ലിവ്പുവര്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ക്ക് 40 ശതമാനം വരെ ഡിസ്‌ക്കൗണ്ടിലും നേടാം. കൂടാതെ ഐഎഫ്ബി കണ്‍വെക്ഷന്‍ മൈക്രോവേവ് 9,000 രൂപയിലും താഴെയും ലഭിക്കുന്നതാണ്.

ഫാഷന്‍ വിഭാഗത്തില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 80 ശതമാനം ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്. സിറ്റി ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ക്ക് 10 ശതമാനം അധിക കാഷ്ബാക്ക് ഓഫറുണ്ട്. ഹോം ഡെക്കര്‍ വിഭാഗത്തില്‍ ബീല്‍ ബാഗ്, പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് ടേബിള്‍, ബ്രാന്‍ഡഡ് ബെഡ്ഷീറ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനമാണ് വിലക്കുറവ്്.

ആമസോണ്‍ ഫ്രീഡം സെയിലില്‍ മൊബീല്‍ ഫോണുകള്‍ക്കും അക്‌സെസറീസിനും 40 ശതമാനവും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സിനും നിത്യോപയോഗ വസ്തുക്കള്‍ക്കും 50 ശതമാനവും ഫാഷന്‍ വിഭാഗത്തില്‍ 50-80 ശതമാനവും ഹോം, ഔട്ടഡോര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനവും ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്. ഇരു കമ്പനികളുടെയും വില്‍പ്പന മേളകള്‍ നാളെ അവസാനിക്കും.

മറ്റൊരു ഇ-കൊമേഴ്‌സ് കമ്പനിയായ സ്‌നാപ്ഡീലിന്റെ ഇന്നലെ ആരംഭിച്ച ‘ഡീല്‍സ് ഓഫ് ഇന്ത്യ’ സെയിലില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനവും ഫാഷന്‍ വിഭാഗത്തില്‍ 80 ശതമാനവുമാണ് ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. ഇതിനു പുറമെ ഇന്‍ഡസ്ഇന്‍്ഡ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 20 ശതമാനവും എസ്ബിഐ കാര്‍ഡിന് 10 ശതമാനവും കാഷ്ബാക്കും ലഭിക്കുന്നതാണ്. ഈ മാസം 16 വരെ ഓഫര്‍ ഉണ്ടായിരിക്കുന്നതാണ്.

Comments

comments

Categories: Business & Economy
Tags: Flipkart