ഫെറാറിയുടെ പുതിയ സൂപ്പര്‍കാര്‍ വരുന്നു

ഫെറാറിയുടെ പുതിയ സൂപ്പര്‍കാര്‍ വരുന്നു

ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍കാറിന് 812 മോണ്‍സ എന്ന് പേരിട്ടേക്കും

മാരനെല്ലോ : പുതിയ ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍കാറുമായി ഫെറാറി വരുന്നു. ഫെറാറി 812 സൂപ്പര്‍ഫാസ്റ്റിന്റെ റൂഫ് ഒഴിവാക്കി കസ്റ്റം ബോഡി ചെയ്തതായിരിക്കും പുതിയ സൂപ്പര്‍കാര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുതിയ കാറിനെ ‘812 മോണ്‍സ’ എന്ന് ഫെറാറി വിളിച്ചേക്കും. പുതിയ ഫെറാറിയുടെ വളരെ പരിമിത എണ്ണം മാത്രമായിരിക്കും വില്‍പ്പനയ്‌ക്കെത്തുന്നത്. ദശലക്ഷക്കണക്കിന് യൂറോ വില വരുമായിരിക്കും. ഫെറാറി 812 സൂപ്പര്‍ഫാസ്റ്റ് അടിസ്ഥാമാക്കി നിര്‍മ്മിക്കുന്നതുകൊണ്ടുതന്നെ അതേ മെക്കാനിക്കല്‍ പുതിയ കാറില്‍ നല്‍കും.

എഫ്176 എന്നാണ് പുതിയ കാറിന് നല്‍കിയിരിക്കുന്ന കോഡ് നാമം. പെര്‍ഫോമന്‍സ് ചെറുതായി വര്‍ധിപ്പിക്കുന്നതിന് അല്‍പ്പം കൂടുതല്‍ പവറും ടോര്‍ക്കും നല്‍കി കാറിനെ ‘സ്‌പെഷല്‍’ ആക്കും. 6.5 ലിറ്റര്‍ വി12 നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍ നിലനിര്‍ത്തും. ലംബോര്‍ഗിനി അവന്റഡോര്‍ എസ് ഒഴികെയുള്ള മിക്കവാറും എല്ലാ എതിരാളികളും ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് മൂന്ന് സെക്കന്‍ഡില്‍ താഴെ സമയം മതിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 340 കിലോമീറ്റര്‍/മണിക്കൂര്‍ ആയിരിക്കും ടോപ് സ്പീഡ്.

പുതിയ ഫെറാറിയുടെ കസ്റ്റം ബോഡി എങ്ങനെയായിരിക്കുമെന്ന വിവരം ലഭ്യമല്ല. ഫെറാറി അവസാനം നിര്‍മ്മിച്ച കസ്റ്റം ബോഡി റോഡ്‌സ്റ്ററില്‍ ഫെറാറി 488 സ്‌പൈഡറില്‍ കണ്ടതുപോലെ യഥാര്‍ത്ഥ റീട്രാക്റ്റബിള്‍ റൂഫ് നല്‍കിയിരുന്നില്ല. പകരം ടര്‍ഗ ടോപ്പിലേതുപോലെ കാര്‍ബണ്‍ ഫൈബറില്‍ നിര്‍മ്മിച്ച രണ്ട് ചെറിയ റൂഫ് പാനലുകളാണ് നല്‍കിയിരുന്നത്. ഇത് മാന്വലായി ഘടിപ്പിക്കേണ്ടിയിരുന്നു.

 

Comments

comments

Categories: Auto
Tags: Ferrari