ഇന്ത്യയില്‍ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങി ദുബായിലെ ഡാന്യൂബ് ഹോം

ഇന്ത്യയില്‍ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങി ദുബായിലെ ഡാന്യൂബ് ഹോം

ഹൈദരാബാദ്: സ്വീഡിഷ് റീട്ടെയ്ല്‍ ഫര്‍ണിച്ചര്‍ ഭീമനായ ഐകിയ ഹൈദരാബാദില്‍ ആദ്യ സ്റ്റോര്‍ ആരംഭിച്ചതിനു പിന്നാലെ കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ സ്റ്റോറുകള്‍ തുറക്കാനുള്ള നീക്കത്തില്‍. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വീട്ടുപകരണ വിപണിയിലെ വമ്പനായ ഡാന്യൂബ് ഗ്രൂപ്പാണ് ഇന്ത്യയില്‍ സ്റ്റോര്‍ ആരംഭിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വീട്ടുപകരണ വിപണി പിടിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരബാദില്‍ ഡാന്യൂബ് കമ്പനി ആദ്യ സ്റ്റാര്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തോടെ ഡാന്യൂബ് ഹോം ഹൈദരാബാദില്‍ ഷോറൂം ആരംഭിക്കും. ഇതിനായി 1,400 കോടി രൂപ നിക്ഷേപിക്കാനും പദ്ധതിയുണ്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലൊട്ടാകെ 35 ഓളം സ്‌റ്റോറുകള്‍ തുറക്കാനാണ് കമ്പനിയുടെ ലക്ഷ്യം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് വലിയ ഷോറൂമുകളും, ലോജിസ്റ്റിക്‌സ് ഹബ്ബും, ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്കും സ്ഥാപിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇതിനായി ഏകദേശം 400 കോടി രൂപ നിക്ഷേപം നടത്തുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഹൈടക് സിറ്റിയിലെ ഐകിയ സ്റ്റോറിന് സമീപമായിരിക്കും ഡാന്യൂബ് സ്റ്റോറും ആരംഭിക്കുക എന്ന് ചെലങ്കാന ഇന്‍ഡസ്ട്രീസ് സെക്രട്ടറി ജയേഷ് രഞ്ജന്‍ പറഞ്ഞു.

പ്രോപ്പെര്‍ട്ടി ഡെവലപ്‌മെന്റ്, ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഹോം ഫര്‍ണിഷിംഗ് എന്നീ മേഖലകളില്‍ നിന്നായി 1.3 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഡാന്യൂബ് ഗ്രൂപ്പിന് കഴിഞ്ഞവര്‍ഷം ലഭിച്ചത്.

 

Comments

comments