ഡിജിലോക്കര്‍: ഡ്രൈവിംഗ് ലൈസന്‍സ് ഇനി മൊബൈലില്‍

ഡിജിലോക്കര്‍: ഡ്രൈവിംഗ് ലൈസന്‍സ് ഇനി മൊബൈലില്‍

ന്യൂഡെല്‍ഹി: വാഹനങ്ങളുടെ ലൈസന്‍സ് ഉള്‍പ്പടെ എല്ലാ രേഖകളും മൊബൈലില്‍ ലഭ്യമാക്കാനുള്ള ഡിജിലോക്കര്‍ സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുമുള്‍പ്പടെയുള്ളവയുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര റോഡ് ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി.

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ഡിജിലോക്കര്‍ സംവിധാനം അവതരിപ്പിക്കുന്നത്. ഓറിജിനല്‍ രേഖകള്‍ക്ക് സമാനമായ മൂല്യം തന്നെയാണ് ഡിജിലോക്കറിലെ പകര്‍പ്പുകള്‍ക്കും നല്‍കുക. ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളില്‍ രേഖകള്‍ സൂക്ഷിച്ചുവെക്കാം.

ഐടി നിയമപ്രകാരം ഡിജിലോക്കറില്‍ നിന്നും എടുക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഒറിജിനല്‍ രേഖകള്‍ക്കു തുല്യമായി കണക്കാക്കാവുന്നതാണ്. ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഡിജിലോക്കര്‍ സംവിധാനം പരീക്ഷിച്ചു തുടങ്ങിയിരുന്നു.

Comments

comments

Categories: Auto, FK News, Slider, Tech
Tags: DigiLocker