ഡിസയര്‍ സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു

ഡിസയര്‍ സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു

 

വില 5.56 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : മാരുതി സുസുകി ഡിസയര്‍ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി. സ്റ്റാന്‍ഡേഡ് ഡിസയറിന്റെ എല്‍എക്‌സ്‌ഐ, എല്‍ഡിഐ എന്നീ താഴ്ന്ന വേരിയന്റുകള്‍ അടിസ്ഥാനമാക്കിയാണ് സ്‌പെഷല്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും.

ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, വീല്‍ കവറുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്‌പെഷല്‍ എഡിഷന്‍ ഡിസയറില്‍ സ്റ്റാന്‍ഡേഡാണ്. ബ്ലൂടൂത്ത് എനേബിള്‍ഡ് 2 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ് എന്നിവയും സ്‌പെഷല്‍ എഡിഷന്‍ പാക്കേജിന്റെ ഭാഗമാണ്.

എല്‍എക്‌സ്‌ഐ, എല്‍ഡിഐ ട്രിമ്മുകൡ എബിഎസ്, ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ് എന്നിവ സ്റ്റാന്‍ഡേഡാണ്. ടാറ്റ ടിഗോര്‍, പുതിയ ഹോണ്ട അമേസ്, ഹ്യുണ്ടായ് എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നിവയാണ് മാരുതി സുസുകി ഡിസയറിന്റെ എതിരാളികള്‍. ബേസ് സ്‌പെക് ഡിസയറിന്റെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയതിലൂടെ താഴ്ന്ന വേരിയന്റുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് മാരുതി സുസുകിയുടെ ലക്ഷ്യം. താങ്ങാവുന്ന വിലയില്‍ കോംപാക്റ്റ് സെഡാന്‍ വാങ്ങുന്നവരെ ആകര്‍ഷിക്കും.

5.56 ലക്ഷം രൂപയാണ് സ്‌പെഷല്‍ എഡിഷന്‍ ഡിസയര്‍ പെട്രോള്‍ പതിപ്പിന് വില. ഡീസല്‍ വേരിയന്റിന് ഒരു ലക്ഷം രൂപ അധികം വില വരും. സ്റ്റാന്‍ഡേഡ് ഡിസയറിന്റെ എല്‍എക്‌സ്‌ഐ, എല്‍ഡിഐ വേരിന്റുകളേക്കാള്‍ ഏകദേശം 30,000 രൂപ കൂടുതല്‍.

Comments

comments

Categories: Auto
Tags: Swift Desire