ഡെയ്‌ലിനിന്‍ജ 4എഎംഷോപ്പിനെ സ്വന്തമാക്കി

ഡെയ്‌ലിനിന്‍ജ 4എഎംഷോപ്പിനെ സ്വന്തമാക്കി

ബെംഗളൂരു: ഹൈപ്പര്‍ലോക്കല്‍ സ്ബ്‌സ്‌ക്രിബ്ഷന്‍ അധിഷ്ഠിത ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഡെയ്‌ലിനിന്‍ജ ഡെലിവറി സ്റ്റാര്‍ട്ടപ്പ് 4എഎംഷോപ്പിനെ സ്വന്തമാക്കി. എത്ര രൂപയ്ക്കാണ് ഇടപാട് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇടപാടിനുശേഷം ഹൈദരാബാദ് ആസ്ഥാനമായ 4എഎംഷോപ്പിന്റെ സ്ഥാപകരും 2,000 ഓളം വരുന്ന ഉപഭോക്താക്കളെല്ലാം ഡെയ്‌ലിനിന്‍ജയുടെ ഭാഗമാകും. ഹൈദരാബാദിലെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള വേഗത്തിലുള്ള പദ്ധതിയാണ് ഏറ്റെടുക്കലെന്ന് ഡെയ്‌ലിനിന്‍ജ ചീഫ് എക്‌സിക്യൂട്ടീവ് സാഗര്‍ യാര്‍നല്‍ക്കര്‍ പറഞ്ഞു.

ഇരു കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്ക് പാല്‍ അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന കച്ചവടക്കാരുടെ ശൃംഖലയുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെയ്‌ലിനിന്‍ജ ഒരാഴ്ച്ച മുമ്പ് സാമ കാപ്പിറ്റല്‍ അടക്കമുള്ളവരില്‍ നിന്ന് 20 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു. 2015 ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇപ്പോള്‍ 30,000 ഓര്‍ഡറുകളാണ് പ്രതിദിനം കൈകാര്യം ചെയ്യുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് 150,000 ആക്കി ഉയര്‍ത്താനാണ് പദ്ധതി. ഇപ്പോള്‍ കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ്, ഓണ്‍ലൈന്‍ ഗ്രോസറി കമ്പനിയായ ബിഗ്ബാസ്‌ക്കറ്റ്, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി എന്നിവരും പാല്‍ വിതരണ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. ഇതോടെ ഈ മേഖലയിലെ മത്സരം വീണ്ടും മുറുകുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy
Tags: Dailyninja