താപവൈദ്യുത നിലയങ്ങള്‍ നവീകരിച്ചാല്‍ മൂന്ന് ബില്യണ്‍ നേട്ടമുണ്ടാകുമെന്ന് ആന്‍ഡ്രു ഡിലിയോണ്‍

താപവൈദ്യുത നിലയങ്ങള്‍ നവീകരിച്ചാല്‍ മൂന്ന് ബില്യണ്‍ നേട്ടമുണ്ടാകുമെന്ന് ആന്‍ഡ്രു ഡിലിയോണ്‍

മുംബൈ: പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ താപ വൈദ്യുത മേഖലയില്‍ നവീകരണ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വരെ നേട്ടമുണ്ടാക്കാനാകുമെന്ന് ജനറല്‍ ഇലക്ട്രിക്കലിന്റെ ഇന്ത്യയിലെ ഊര്‍ജ വ്യവസായ വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ്രു ഡിലിയോണ്‍ പറഞ്ഞു. ‘പുതിയ താപവൈദ്യുത പദ്ധതികളുടെ സാമ്പത്തിക സ്ഥിതി വളരെ മോശം അവസ്ഥയിലാണിപ്പോള്‍. എന്നാല്‍ നിലവിലുള്ള പദ്ധതികളെ നവീകരിക്കാനുള്ള അവസരങ്ങള്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ താപവൈദ്യുത നിലയങ്ങളെ എല്ലാം വളരെ ലാഭകരമാക്കിയെടുക്കാം.

ഊര്‍ജ നിലയങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് നിക്ഷേപങ്ങള്‍ വളരെ നല്ലതാണ്. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക നാല് വര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിക്കാം. ഒപ്പം കാര്‍ബണ്‍ പുറന്തള്ളലും കുറക്കാന്‍ സാധിക്കും,’ ഡിലിയോണ്‍ വ്യക്തമാക്കി.

വൈദ്യുതി വാങ്ങല്‍ കരാറുകള്‍ കുറഞ്ഞതോടെ ഇന്ത്യന്‍ താപവൈദ്യുത മേഖലക്ക് കനത്ത പ്രഹരമേറ്റിരിക്കയാണ്. പല പദ്ധതികളും ഇക്കാരണങ്ങളാല്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്. പ്രവര്‍ത്തനത്തിലുള്ള പവര്‍ യൂണിറ്റുകളില്‍ ശേഷിയിലും ഏറെ താഴെയാണ് വൈദ്യുതി ഉല്‍പ്പാദനം. വിതരണം ചെയ്ത വൈദ്യുതിയുടെ പണം ലഭിക്കാത്തതും ചില പദ്ധതികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

സ്വകാര്യമേഖലയിലുള്ള കമ്പനികളെയാണ് കടബാധ്യത കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പൊതുമേഖലാ ഊര്‍ജ കമ്പനികളെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും പുതിയ ഓര്‍ഡറുകളില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ 2530 ശതമാനം വരെ മാത്രം ശേഷിയാണ് മേഖലയില്‍ പ്രയോജനപ്പെടുത്തുന്നത്.

രാജ്യത്ത് മൊത്തം 12,000 മെഗാവാട്ടിന്റെ ഊര്‍ജ പദ്ധതികളാണ് നിലവില്‍ ജനറല്‍ ഇലക്ട്രിക്കല്‍ കൈകാര്യം ചെയ്യുന്നത്. ഇവയില്‍ ഭൂരിഭാഗവും കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറക്കുന്ന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. താപവൈദ്യുത രംഗത്ത് പ്രതിവര്‍ഷം ആറ്എട്ട് ജിഗാവാട്ട് ശേഷി പുതിയതായി കൂട്ടിച്ചേര്‍ക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.

 

Comments

comments