ഉല്‍പ്പന്നങ്ങള്‍ പകുതി വിലക്ക്; ഉപഭോക്താക്കള്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി ആമസോണ്‍ ഫ്രീഡം സെയില്‍

ഉല്‍പ്പന്നങ്ങള്‍ പകുതി വിലക്ക്; ഉപഭോക്താക്കള്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി ആമസോണ്‍ ഫ്രീഡം സെയില്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ഫ്രീഡം സെയില്‍ ആരംഭിച്ചു. ആമസോണ്‍ പ്രൈംഡേ സെയിലിന്റെ വന്‍ വിജയത്തിനു ശേഷം ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പനങ്ങള്‍ പകുതി വിലക്ക് ഓഫര്‍ ചെയ്ത് ഫ്രീഡം സെയില്‍ ഇന്ന് ആംരംഭിച്ചു. ഇന്ത്യയുടെ 72 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൈ നിറയെ ഓഫറുകളും സമ്മാനങ്ങളുമാണ് ആമസോണ്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 12 വരെ നാല് ദിവസമാണ് ഫ്രീഡം സെയില്‍ സംഘടിപ്പിക്കുന്നത്.

ചില ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ടിവികള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം. 20,000 ഡീലുകളാണ് ഫ്രീഡം സെയിലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മൊബൈല്‍ഫോണുകള്‍ക്ക് 40 ശതമാനം വരെയും, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും ആമസോണ്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെയും ഇളവുകളാണ് ലഭ്യമാക്കുന്നത്.

വണ്‍ പ്ലസ്, വിവോ, ഓണര്‍, സാംസംഗ്, എല്‍ജി, ബജാജ്, ജെബിഎല്‍, സോണി എന്നീ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Comments

comments