ഐകിയ സ്‌റ്റോര്‍ തുറന്നു; ഹൈദരാബാദില്‍ വമ്പന്‍ സ്വീകരണം

ഐകിയ സ്‌റ്റോര്‍ തുറന്നു; ഹൈദരാബാദില്‍ വമ്പന്‍ സ്വീകരണം

ഹൈദരാബാദ്: ഇന്ത്യയിലേക്ക് ചുവടുവെക്കുന്ന സ്വീഡിഷ് ഫര്‍ണിച്ചര്‍ റീട്ടെയ്ല്‍ ഭീമന്‍ ഐകിയയ്ക്ക് ഹൈദരാബാദില്‍ വമ്പന്‍ സ്വീകരണം. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോര്‍ ഹൈദരാബാദില്‍ തുറന്നു. ഐകിയ ഇന്ത്യയില്‍ ആരംഭിക്കുന്ന 25 സ്‌റ്റോറുകളില്‍ ആദ്യത്തേതാണിത്.

തെലങ്കാന ഐടി മന്ത്രി കെടി രാമറാവു ആദ്യത്തെ സ്‌റ്റോര്‍ ഉത്ഘാടനം ചെയ്തു. ഐകിയ സ്‌റ്റോര്‍ തുറക്കുന്നതും കാത്തിരുന്ന ഉപഭോക്താക്കള്‍ ഉത്ഘാടനത്തിനു ശേഷം നാല് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന സ്റ്റോര്‍ ചുറ്റിക്കണ്ടു. വിലക്കുറവില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അധികൃതര്‍ അരിയിച്ചു. ഉദ്ഘാടനത്തിനു ശേഷം ഐകിയ സ്റ്റാഫ് ഇന്ത്യയുടെയും സ്വീഡന്റെയും പതാകകള്‍ ഒരുമിച്ച് വീശി ആഹഌദം പ്രകടിപ്പിച്ചു.

ആദ്യ ദിവസം തന്നെ ലഭിച്ച വന്‍ സ്വീകരണം തുടര്‍ന്നുള്ള നാളികളിലും പ്രതീക്ഷിക്കുന്നുവെന്ന് കമ്പനി പറഞ്ഞു. 200 രൂപയില്‍ താഴെയുള്ള ആയിരത്തോളം ഉല്‍പ്പന്നങ്ങളാണ് ഐകിയ സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 6 മില്യണ്‍ ഉപയോക്താക്കളെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സ്റ്റോറില്‍ 1000 സീറ്റുള്ള റെസ്‌റ്റോറന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആഗോള തലത്തിലെ ഐകിയയുടെ ഏറ്റവും വലിയ സ്‌റ്റോറാണിത്.

 

 

Comments

comments

Tags: Ikea