വനിതാ സംരംഭകര്‍ക്കായി  സ്റ്റാര്‍ട്ടപ്പ് ഹബ്ബ്

വനിതാ സംരംഭകര്‍ക്കായി  സ്റ്റാര്‍ട്ടപ്പ് ഹബ്ബ്

91സ്പ്രിംഗ്‌ബോര്‍ഡും ഗൂഗിള്‍ ഫോര്‍ എന്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്കും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് ഒരുക്കുന്നതിനായി കോ വര്‍ക്കിംഗ് കമ്യൂണിറ്റിയായ 91സ്പ്രിംഗ്‌ബോര്‍ഡും ഗൂഗിളിന്റെ സംരംഭകത്വ സഹായ സംരംഭമായ ഗൂഗിള്‍ ഫോര്‍ എന്‍ട്രപ്രണേഴ്‌സും കൈകോര്‍ക്കുന്നു. ഡെല്‍ഹിയില്‍ ഗൂഗിള്‍ ഫോര്‍ എന്‍ട്രപ്രണേഴ്‌സ് ലോഞ്ച് എന്ന പേരിലാണ് ഹബ്ബ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനു മുമ്പ് ഇസ്രയേല്‍, ലണ്ടന്‍, സോള്‍, മഡ്രിഡ്, വാഴ്‌സാ, സാവോപോളോ എന്നിവിടങ്ങളില്‍ ഗൂഗിള്‍ സമാനമായ ഹബ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രസ്തുക ഹബ്ബില്‍ നവസംരംഭകര്‍ക്ക് അവരുടെ സ്റ്റാര്‍ട്ടപ്പ് വികസനത്തിന് സഹായകമായ സമ്മേളനങ്ങള്‍, ക്ലാസുകള്‍, മറ്റ് സംരംഭകരുടെ അനുഭവങ്ങള്‍ വിവരിക്കുന്ന സെഷനുകള്‍ എന്നിവ സംഘടിപ്പിക്കുകയും ഗൂഗിളിന്റെയും പുറത്തു നിന്നുള്ള വിദഗ്ധരുടെയും പിന്തുണയും ലഭ്യമാക്കുകയും ചെയ്യും. ഹബ്ബിലെ ടെക്‌നോളജിയടക്കമുള്ള സൗകര്യങ്ങളുപയോഗിച്ച് ഉല്‍പ്പന്നങ്ങലും സേവനങ്ങളും ഇവര്‍ക്ക് വികസിപ്പിക്കാനാകും. വനിതാ സംരംഭകരുടെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം രണ്ടു വര്‍ഷമാണ്.

ഇന്ത്യയിലെ വനിതാ സംരംഭകരുടെ അവരുടെ സ്വപ്‌നങ്ങള്‍ നേടാന്‍ പ്രാപ്തരാക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രോഗ്രാം വഴി നല്‍കുമെന്ന് ഗൂഗില്‍ ഫോര്‍ എന്‍ട്രപ്രണേഴ്‌സിന്റെ ഏഷ്യ-പസഫിക്് പാട്ര്‍ണര്‍ഷിപ്പ് മാനേജര്‍ മൈക്കിള്‍ കിം പറഞ്ഞു. ഇന്ത്യയിലെ വനിതകള്‍ക്ക് എങ്ങനെ ലളിതമായി ഒരു ബിസിനസ് സംരംഭം ആരംഭിക്കാനുള്ള അവസരമൊരുക്കാം, രാജ്യത്തെ വനിതാ സംരംഭകരുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാം എന്ന വിഷയങ്ങള്‍ക്കാണ് പദ്ധതി പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഗൂഗിളുമായുള്ള പങ്കാൡത്തത്തില്‍ സന്തോഷം പങ്കുവെച്ച 91സ്പ്രിംഗ്‌ബോര്‍ഡ് സഹസ്ഥാപകനും സിഇഒയുമായ ആനന്ദ് വെമൂരി ഗൂഗിള്‍ ആരംഭഘട്ടം മുതലേ സംരംഭകരുടെ പ്രധാന്യം മനസിലാക്കി അവര്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും 91സ്പ്രിംഗ്‌ബോര്‍ഡും ഗൂഗിളും സംരംഭകരെ പ്രോല്‍സാഹനത്തിനായി വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.

Comments

comments

Categories: More
Tags: Startup hub