സെന്‍സെക്‌സ് ആദ്യമായി 38,000 കടന്നു; നിഫ്റ്റി 11,500

സെന്‍സെക്‌സ് ആദ്യമായി 38,000 കടന്നു; നിഫ്റ്റി 11,500

ന്യൂഡെല്‍ഹി: ഓഹരിവിപണിയില്‍ ആദ്യമായി സെന്‍സെക്‌സ് 38,000 കടന്നു. റെക്കോര്‍ഡ് നേട്ടത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. രാവിലെ 9.21 ന് സെന്‍സെക്‌സ് 117.47 പോയിന്റ് ഉയര്‍ന്ന് 38,005 ലും നിഫ്റ്റി 27 പോയിന്റ് നേട്ടത്തില്‍ 11479ലുമാണ് വ്യാപാരം നടക്കുന്നത്.

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ബാങ്കിംഗ്, എനര്‍ജി സെക്ടറുകള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഐസിഐസിഐ ബാങ്കാണ് ബാങ്കിംഗ് മേഖലയില്‍ മികച്ച നേട്ടം കൊയ്യുന്നത്. ഓഹരി മൂന്ന് ശതമാനം വര്‍ധിച്ച് 328 രൂപ വീതമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയില്‍ ഏറ്റവും നഷ്ടത്തില്‍ വ്യാപാരം നടക്കുന്നത് മാരുതി സുസുക്കിയുടെ ഓഹരിയാണ്. 1134 കമ്പനികള്‍ നേട്ടത്തിലും 542 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്കിനു പുറമെ സിപ്ല, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

യുപിഎല്‍, ടൈറ്റന്‍ കമ്പനി, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: BSE, sensex