പേടിഎം ബാലന്‍സ് ടെക്കിനെ ഏറ്റെടുത്തു

പേടിഎം ബാലന്‍സ് ടെക്കിനെ ഏറ്റെടുത്തു

ബെംഗളൂരു: പ്രമുഖ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം ബെംഗളൂരു ആസ്ഥാനമായ സേവിംഗ് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ ബാലന്‍സ് ടെക്കിനെ ഏറ്റെടുത്തു. ഇടപാടു മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഏറ്റെടുക്കലിനുശേഷം ബാലന്‍സ് ടെക്കിന്റെ ആറംഗങ്ങളും പേടിഎം പ്രൊഡക്റ്റ് ആന്‍ഡ് ഡിസൈന്‍ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും പേടിഎമ്മിന്റെ ഉപഭോക്തൃ/കച്ചവട ബന്ധത്തെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുമെന്നും പേടിഎം അറിയിച്ചു.

ഉപഭോക്താക്കളുമായി തല്‍സമയം സംവദിക്കുന്നതിനായി ബാലന്‍സ് ടെക് മികച്ച ഉല്‍പ്പന്നമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പടിഎം സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍സ്യല്‍ ഓഫീസറുമായ മധുര്‍ ഡിയോറ അഭിപ്രായപ്പെട്ടു. പേടിഎം സ്ഥിരമായി ഓരോ ഉപഭോക്താക്കള്‍ക്കും മികച്ച അനുഭവം നല്‍കാന്‍ ശ്രമിച്ചുവരികയായിരുന്നുവെന്നും ബാലന്‍സ് ടെക് ടീം ഈ യാത്രയില്‍ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളില്‍ സേവിംഗ്‌സ് ശീലം വളര്‍ത്തിയെടുക്കുന്നത് ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത ബാലന്‍സ് ടെക് ആപ്പ് മ്യൂച്വല്‍ ഫണ്ടിലുള്ള സേവിംഗ് അവസരങ്ങളാണ് നല്‍കുന്നത്. ഇതു വഴി ഉപഭോക്താക്കള്‍ക്ക് 8.65 ശതമാനം വര്‍ഷിക പലിശ നിരക്ക് നേടാനാകും. ഈ ഇടപാടില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ആശയവിനിമയം സാധ്യമാക്കുന്ന ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ സേവനവും സ്റ്റാര്‍ട്ടപ്പ് നല്‍കുന്നുണ്ട്.

കംപ്യൂട്ടേഷണല്‍ ഇന്റലിജന്‍സ്, യുണീക് ഡിസൈന്‍, അല്‍ഗോരിതങ്ങള്‍ എന്നിവ വഴി പേടിഎം ഉപഭോക്താക്കളെ അവരുടെ പണം കൂടുതല്‍ നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് ബാലന്‍സ് ടെക് സഹായിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ അങ്കിത് കുമാര്‍ പറഞ്ഞു.

Comments

comments

Categories: Tech
Tags: PayTM