ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിന്റെ ജലപാതാ വികസനം സമയബന്ധിതമായി നടപ്പാക്കുന്നതിന് രൂപീകരിച്ച കേരളാ വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് ഓഫ് ഇന്ത്യക്കു കൂടി ഓഹരി പങ്കാളിത്തം അനുവദിച്ച് ഓഹരിഘടനയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഇത് സഹായിക്കും. ഓണം വാരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. വാരാഘോഷവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 24 മുതല്‍ 30 വരെ തിരുവനന്തപുരം മുതല്‍ കവടിയാര്‍ വരെയുളള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിക്കും.

സമഗ്ര കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കരട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രളയക്കെടുതി സംബന്ധിച്ച് മുന്‍കൂട്ടി അറിയുന്നതിനും വെള്ളം കടക്കാത്ത തരത്തില്‍ വിവിധോദ്ദ്യേശ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും സാങ്കേതിക പദ്ധതികള്‍ നടപ്പാക്കും. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ത്ത് വൈദ്യുതി, കുടിവെള്ളം തുടങ്ങിയവയുടെ ബില്ലടയ്ക്കുന്നതിന് അടുത്തവര്‍ഷം ജനുവരി വരെ പ്രത്യേക ആനുകൂല്യം അനുവദിക്കും. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കണമെന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ശുപാര്‍ശ അംഗീകരിച്ചു. കഴുത്തുരത്തി (കൊല്ലം), കൊക്കമുള്ള് (കണ്ണൂര്‍), ഉരുംബിനി (പത്തനംതിട്ട), കുതിരച്ചാട്ടം (കാസര്‍കോട്), മാലോത്തി (കാസര്‍കോട്) എന്നീ പദ്ധതികളുടെ (2 മെഗാവാട്ട് വീതം) അനുമതിയാണ് റദ്ദാക്കുന്നത്. കൊച്ചിയിലെ ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിന് 3.44 ഏക്ര ഭൂമി കൂടി ജി.ജെ എക്കോ പവര്‍ ലിമിറ്റഡിന് കൈമാറുന്നതിന് കൊച്ചി കോര്‍പ്പറേഷന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

Comments

comments

Categories: Current Affairs, Slider
Tags: Onam