ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷന്‍

ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷന്‍

ന്യൂഡെല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷനായി ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിംഗിനെ തെരഞ്ഞെടുത്തു. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായാണ് ഹരിവംശ് നാരായണ്‍ സിംഗ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ ബി കെ ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്.

എച്ച്എന്‍ സിംഗിന് ലഭിച്ചത് 125 വോട്ടാണ്. ബി കെ ഹരിപ്രസാദിന് 105 വോട്ടും ലഭിച്ചു. എച്ച്എന്‍ സിംഗിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

വൈഎസ്ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

Comments

comments

Categories: FK News, Politics