ന്യൂഡല്‍ഹിയിലെ പ്രമാണിമാരായ അധികാരികള്‍ക്കും പ്രിയങ്കരന്‍

ന്യൂഡല്‍ഹിയിലെ പ്രമാണിമാരായ അധികാരികള്‍ക്കും പ്രിയങ്കരന്‍

കരുണാനിധിയുടെ രാഷ്ട്രീയ ജീവിതം തമിഴ്‌നാട്ടില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും ഡല്‍ഹിയിലെ പ്രമാണിമാരായ അധികാരികള്‍ക്ക് പ്രിയങ്കരനായിരുന്നു കരുണാനിധി. മുന്‍പ്രധാനമന്ത്രി വാജ്‌പേയി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയവരെല്ലാം കരുണാനിധിയുമായി ഊഷ്മള സൗഹൃദം സ്ഥാപിച്ചിരുന്നവരാണ്.

കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലൈന്‍സ്) സഖ്യത്തിന് ആ പേര് നിര്‍ദേശിച്ചത് കരുണാനിധിയായിരുന്നു. ആദ്യം സെക്യുലര്‍ അലൈന്‍സ് എന്നാണ് പേരിടാന്‍ തീരുമാനിച്ചതെങ്കിലും കരുണാനിധി ആ പേര് മാറ്റണമെന്നു സോണിയയോട് നിര്‍ദേശിച്ചു. തമിഴ്‌നാട്ടില്‍ സെക്യുലര്‍ എന്ന പദത്തിന് മതരഹിതമെന്ന അര്‍ഥം കല്‍പ്പിച്ചു കൊടുക്കുന്നവരുണ്ടെന്നും അത് ജനങ്ങള്‍ ഇഷ്ടപ്പെടില്ലെന്നും കരുണാനിധി സോണിയയോടു സൂചിപ്പിച്ചു. അതോടെ യുപിഎ എന്ന പേര് സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Comments

comments

Categories: FK Special
Tags: Karunanidhi