വെല്‍ത്ത് അഡൈ്വസേഴ്‌സ് ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലേക്ക്

വെല്‍ത്ത് അഡൈ്വസേഴ്‌സ് ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലേക്ക്

മുംബൈ: അമേരിക്കന്‍ ഇക്വിറ്റി സംരംഭമായ ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ പിന്തുണയുള്ള ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്‌മെന്റ് ചൈന്നെ ആസ്ഥാനമായുള്ള വെല്‍ത്ത് അഡൈ്വസേഴ്‌സിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ അവസാനഘട്ടത്തിലെത്തിയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 500 കോടി രൂപയാണ് ഇടപാട് മൂല്യം. 80 ശതമാനം ഓഹരികളായിരിക്കും ഏറ്റെടുക്കുക.

വെല്‍ത്ത് മാനേജ്‌മെന്റ് വ്യവസായത്തിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണ് 2008 ല്‍ സ്ഥാപിതമായ ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്‌മെന്റ് ലിമിറ്റഡ്. വെല്‍ത്ത് മാനേജ്‌മെന്റ്, അസറ്റ് മാനേജ്‌മെന്റ്, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്), വെഞ്ച്വര്‍ കാപിറ്റല്‍, പ്രൈവറ്റ് ഇക്വിറ്റി, ഫാമിലി ഓഫീസ് ബിസിനസ് എന്നിവയിലെ എല്ലാ ഉല്‍പ്പന്നങ്ങളും കമ്പനി ലഭ്യമാക്കുന്നു.

‘താല്‍പ്പര്യമുണര്‍ത്തുന്ന വ്യവസായങ്ങളുടെ മൂല്യനിര്‍ണ്ണയം ഞങ്ങളുടെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ്. ഇത് പ്രകൃത്യായല്ലാതെ തന്നെ ഞങ്ങളുടെ വളര്‍ച്ചക്ക് സഹായകമാകും. ഏത് ഇടപാടായാലും വിജകരമായി പൂര്‍ത്തിയാക്കുന്നത് വരെ അതിനെ കുറിച്ച് പ്രതികരിക്കാറില്ല,’ ഐഐഎഫ്എല്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കരണ്‍ ഭഗത് വ്യക്തമാക്കി.

അഡൈ്വസ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ വിഭാഗങ്ങള്‍ക്ക് കീഴിലായി 1.4 ലക്ഷം കോടി രൂപയാണ് 2008 ല്‍ മുംബൈയില്‍ സ്ഥാപിതമായ ഐഐഎഫ്എല്‍ മാനേജ് ചെയ്യുന്നത്. ഹൈ നെറ്റ്‌വര്‍ത്ത് ഇന്‍ഡിവിജ്വല്‍സ് (എച്ച്എന്‍ഐ), അള്‍ട്രാ എച്ച്എന്‍ഐ വിഭാഗങ്ങളിലായി 12,000 ല്‍ ഏറെ കുടുംബങ്ങള്‍ക്ക് നിക്ഷേപ ഉപദേശങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലുമായി ഏതാണ്ട് 800 ഓളം ആളുകളാണ് കമ്പനിയുടെ ജീവനക്കാരായിട്ടുണ്ട്. ഒന്‍പത് പ്രധാന ആഗോള സാമ്പത്തിക നഗരങ്ങളിലായി വിന്യസിച്ച് കിടക്കുന്ന ഐഐഎഫ്എലിന് ഇന്ത്യയിലും ആഗോള തലത്തിലുമായി 23 ലൊക്കേഷനുകളില്‍ സാന്നിധ്യമുണ്ട്.

Comments

comments