ടൊയോട്ട എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ടൊയോട്ട എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

 

പെട്രോള്‍ വേരിയന്റിന് 6.50 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 7.65 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : എത്തിയോസ് ലിവ ഹാച്ച്ബാക്കിന്റെ ലിമിറ്റഡ് എഡിഷന്‍ ടൊയോട്ട പുറത്തിറക്കി. 2 ടോണ്‍ (വെളുപ്പ്, കറുപ്പ്) പെയിന്റ്‌ജോബില്‍ മാത്രമായിരിക്കും ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് ലഭിക്കുന്നത്. എന്നാല്‍ കാറിന്റെ ദേഹത്ത് എല്ലായിടത്തും റെഡ് ആക്‌സന്റുകള്‍ കാണുന്നു. 2 ടോണ്‍ പെയിന്റ്‌ജോബില്‍ ടൊയോട്ട എത്തിയോസ് ലിവ നിലവില്‍ വില്‍ക്കുന്നുണ്ടെങ്കിലും റെഡ് ആക്‌സന്റുകളാണ് പുതുമയും കൗതുകവും സമ്മാനിക്കുന്നത്. ചില അന്തര്‍ദേശീയ വിപണികളില്‍ വില്‍ക്കുന്ന ടൊയോട്ട യാരിസ് ജിആര്‍എംഎന്‍ ഹാച്ച്ബാക്കില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷനില്‍ റെഡ് ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നത്.

കാറിന്റെ ഭാഗി വര്‍ധിപ്പിക്കുന്ന നടപടികള്‍ മാത്രമാണ് ടൊയോട്ട ചെയ്തിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷന്‍ ലഭിക്കും. പെട്രോള്‍ വേരിയന്റിന് 6.50 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 7.65 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുടെ വിഎക്‌സ് വേരിയന്റുകളില്‍ മാത്രമേ ലിമിറ്റഡ് എഡിഷന്‍ ലഭിക്കൂ. ഉത്സവ സീസണ്‍ അടുത്തിരിക്കേ ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി കൂടുതല്‍ വാഹന നിര്‍മ്മാതാക്കള്‍ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രില്‍, ഫ്രണ്ട് ബംപര്‍ എന്നിവിടങ്ങളില്‍ റെഡ് ആക്‌സന്റുകള്‍, വശങ്ങൡ താഴെയായി റെഡ് ആന്‍ഡ് ബ്ലാക്ക് 2 ടൈന്‍ സ്റ്റിക്കര്‍ എന്നിവയാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ ടൊയോട്ട എത്തിയോസ് ലിവയുടെ പ്രധാന സവിശേഷതകള്‍. മുന്‍ ബംപറില്‍ ഫോ കാര്‍ബണ്‍ ഫൈബര്‍ ഇന്‍സേര്‍ട്, ഡോര്‍ ഹാന്‍ഡിലുകളില്‍ സമാനമായ ചുവപ്പ് നിറം എന്നിവയും കാണാം. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ലഭിച്ചിരിക്കുന്നു.

ഡാഷ്‌ബോര്‍ഡില്‍ റെഡ് ആക്‌സന്റുകളോടെ ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, തുകല്‍ പൊതിഞ്ഞ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവ കാറിനകത്തെ മാറ്റങ്ങളാണ്. ഗിയര്‍ നോബ്, എസി വെന്റുകള്‍ എന്നിവിടങ്ങളില്‍ ബ്ലാക്ക് ആക്‌സന്റുകള്‍ കാണാം. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് കാമറ എന്നിവ സ്റ്റാന്‍ഡേഡാണ്. ആപ്പിള്‍ കാര്‍പ്ലേ ഇല്ല. എബിഎസ്, ഇബിഡി, പ്രീ ടെന്‍ഷനിംഗ് സീറ്റ് ബെല്‍റ്റുകള്‍, ഐസോഫിക്‌സ് എന്നീ സുരക്ഷ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി ലഭിക്കും.

Comments

comments

Categories: Auto
Tags: Etios liva