ടിക്കറ്റ് നിരക്കില്‍ ഒമ്പതു ദിവസത്തെ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

ടിക്കറ്റ് നിരക്കില്‍ ഒമ്പതു ദിവസത്തെ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ജെറ്റ് എയര്‍വേസ് യാത്രികര്‍ക്കായി പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്

അബുദാബി: ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് രാജ്യാന്തര ടിക്കറ്റ് നിരക്കില്‍ ഒമ്പതു ദിവസത്തെ പ്രത്യേക സൗജന്യ വില്‍പന പ്രഖ്യാപിച്ചു. ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ 30 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചിട്ടുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.

ജെറ്റ് എയര്‍വേസിന്റെ 21 ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 109 യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളിലേക്കുള്ള ടിക്കറ്റില്‍ ഈ സൗജന്യം ബാധകമായിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമുതല്‍ യാത്രയ്ക്കു പ്രാബല്യമുണ്ടായിരിക്കും. ഒരു വശത്തേയ്ക്കു മാത്രമായോ മടക്കയാത്രയ്ക്കു കൂടിയോ ഈ സൗജന്യനിരക്ക് ഉപയോഗപ്പെടുത്താം.

ദുബായ്, അബുദാബി, ഷാര്‍ജ, ബഹ്‌റൈന്‍, ദോഹ, ദമാം, റിയാദ്, ജിദ്ദ, കുവൈറ്റ്, മസ്‌കറ്റ്, ധാക്ക, കാഠ്മണ്ഠു, കൊളംബോ, സിംഗപ്പൂര്‍, ബാങ്കോക്ക്, ഹോങ്കോംഗ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍, ആംസ്റ്റര്‍ഡാം, ബുഡാപെസ്റ്റ്, മഡ്രിഡ്, എഡിന്‍ബറോ, ഹാംബര്‍ഗ്, പിസ, ലക്‌സംബര്‍ഗ്, വിയന്ന, ഡസല്‍ഡോര്‍ഫ്, പാരീസ്, ടൊറന്റോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് അതിഥികള്‍ക്കു സൗജന്യ ടിക്കറ്റ് ഉപയോഗപ്പെടുത്താം.

ഞങ്ങളുടെ എയര്‍ലൈന്‍സിന്റേയും പങ്കാളികളുടേയും മികച്ച സേവനം അതിഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ അനുഭവിക്കാനുള്ള അവസരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ഈ സൗജന്യ വില്‍പ്പനയിലൂടെ ലഭ്യമാകുന്നത്. അതിഥികള്‍ക്ക് ഓര്‍മയില്‍ നില്‍ക്കുന്ന അനുഭവം ലഭ്യമാക്കുവാന്‍ ജെറ്റ് എയര്‍വേസ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്-ജെറ്റ് എയര്‍വേസ് വേള്‍ഡ്‌വൈഡ് സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാജ് ശിവകുമാര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള രാജ്യാന്തര യാത്രക്കാര്‍ക്കിടയില്‍ ഏറ്റവും ആഭിമുഖ്യമുള്ള എയര്‍ലൈനായി ജെറ്റ് എയര്‍വേസ് സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഫ്‌ളൈറ്റിനുള്ളിലെ വിശിഷ്ടമായ സേവനം, അയവുള്ള സ്‌കെഡ്യൂളുകള്‍, മികച്ച കണക്ടിവിറ്റി തുടങ്ങിയവ ജെറ്റ് എയര്‍വേസിലെ യാത്രയ്ക്ക് കൂടതല്‍ മൂല്യം നല്‍കുന്നു. അതോടൊപ്പമാണ് ഇപ്പോള്‍ സൗജന്യ ഓഫറും പ്രഖ്യാപിച്ചിട്ടുള്ളത്. അബുദാബി കേന്ദ്രമാക്കി ഇത്തിഹാദ് എയര്‍വേസ് പിന്തുണയ്ക്കുന്ന സ്ഥാപനമാണ് ജെറ്റ് എയര്‍വേസ്.

Comments

comments

Categories: FK News
Tags: Jet Airways