സ്റ്റാര്‍ട്ടപ്പ് അക്കാഡമിയ അലെയന്‍സ് പ്രോഗ്രാമുമായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ

സ്റ്റാര്‍ട്ടപ്പ് അക്കാഡമിയ അലെയന്‍സ് പ്രോഗ്രാമുമായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മികച്ച സ്റ്റാര്‍ട്ടപ്പ് പദ്ധതിക്കു കീഴില്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാഡമിക് മേഖലയിലെ അംഗങ്ങള്‍ക്കും തമ്മില്‍ ഒരുമിച്ച പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയാണ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് അക്കാഡമിയ അലെയന്‍സ് പ്രോഗ്രാം. ടെക്‌നോളജികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അവയുടെ പ്രയോജനം വിപുലമാക്കാനും ലക്ഷ്യമിട്ട് ശാസ്ത്ര ഗവേഷണങ്ങളും അതിന്റെ വ്യാവസായിക ഉപയോഗവും തമ്മിലുള്ള അകലം കുറക്കുകകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

ഇന്ത്യയിലെ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കര്‍മ പദ്ധതിയുടെ കീഴില്‍ ഇന്‍ഡസ്ട്രിയെയും സ്റ്റാര്‍ട്ടപ്പ് മേഖലയെയും തമ്മില്‍ ബന്ധിപ്പിക്കുക വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധരുടെ മെന്റര്‍ഷിപ്പും ഇന്‍ക്യുബേഷനും ലഭ്യമാകും.

റീജിണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (തെരി), കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍, തെരി സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവരുമായുള്ള പങ്കാല്‍ത്ത പദ്ധതിയിലൂടെയാണ് പ്രോഗ്രാമിന്റെ ആദ്യഘട്ടം ആരംഭിച്ചത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള പുനരുപയോഗ ഊര്‍ജം, ബയോടെക്‌നോളജി, ആരോഗ്യപരിപാലനം, ലൈഫ് സയന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ അധ്യാപകര്‍ സമാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാവിധ സേവനങ്ങള്‍ക്കും അപേക്ഷിക്കാവുന്ന വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷനായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ്ബ് വഴിയാണ് പ്രോഗ്രാമിലേക്കുള്ള അപേക്ഷ സ്വീകരിച്ചത്. ആകെ ലഭിച്ച 133 അപേക്ഷകളില്‍ നിന്ന് പ്രവര്‍ത്തന മേഖല, സാങ്കേതികപരമായ പ്രസക്തി എന്നിവയുടെ അടിസ്ഥാനത്തില്‍ 43 സ്റ്റാര്‍ട്ടപ്പുകളെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തെരഞ്ഞെടുത്തത്. പ്രോഗ്രാമിനു കീഴിലുള്ള മെന്റര്‍ഷിപ്പ് സെഷനുകള്‍ ആരംഭിച്ചു കഴിഞ്ഞു.

 

Comments

comments

Categories: Entrepreneurship, FK News