സോമനാഥ് ക്ഷേത്രത്തിലെ പൂജാരികള്‍ക്ക് ‘മെയ്ക്ക്ഓവര്‍’ !

സോമനാഥ് ക്ഷേത്രത്തിലെ പൂജാരികള്‍ക്ക് ‘മെയ്ക്ക്ഓവര്‍’ !

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിലെ പൂജാരികള്‍ കെട്ടിലും മട്ടിലും മാറ്റത്തിനൊരുങ്ങുകയാണ്. ഈ മെയ്ക്ക്ഓവര്‍ നടത്തുന്നത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി(എന്‍ഐഎഫ്ടി)യിലെ വിദ്യാര്‍ത്ഥികളാണ്.

പരമ്പരാഗതമായ വസ്ത്രങ്ങള്‍ക്ക് പകരം കുറച്ച് കൂടി മോടി കൂടിയ വസ്ത്രങ്ങളാണ് പൂജാരികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്യുന്നത്. പ്രതിമാസം ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന പുരാതന ആരാധാനാലയമാണ് സേമനാഥ് ക്ഷേത്രം.

സോമനാഥ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് പൂജാരികളുടെ വേഷം മാറ്റുന്നതിനെ കുറിച്ച് തീരുമാനമെടുത്തത്. ഇതിനായി അവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിക്കുകയായിരുന്നുവെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്രത്തിന്റെ പാരമ്പര്യവും പൂജാരിമാര്‍ക്ക് ഭക്തര്‍ക്കിടയിലുള്ള ഇമേജും നഷ്ടപ്പെടാത്ത രീതിയിലുള്ള വസ്ത്രം ഡിസൈന്‍ ചെയ്യാനാണ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസൈന്‍ ചെയ്ത വസ്ത്രം ഭാരവാഹികള്‍ക്ക് മുന്നില്‍ ഡിസൈനര്‍മാര്‍ അവതരിപ്പിച്ചുകഴിഞ്ഞു. അന്തിമമായി രൂപകല്‍പ്പന ചെയ്ത വസ്ത്രം ഉടന്‍ പൂജാരിമാര്‍ക്ക് ധരിക്കാനായി എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ വെള്ള കുര്‍ത്തയും മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളില്‍ ( പിതാംബര്‍ എന്ന് അറിയപ്പെടുന്നു) ഉള്ള ദോത്തിയുമാണ് സോമനാഥ് ക്ഷേത്രത്തിലെ പൂജാരിമാര്‍ ധരിക്കുന്നത്.

 

Comments

comments

Categories: FK News

Related Articles