പാക് സൈനികര്‍ക്ക് റഷ്യയില്‍ പരിശീലനം

പാക് സൈനികര്‍ക്ക് റഷ്യയില്‍ പരിശീലനം

ഇസ്ലമാബാദ്: പാക്കിസ്ഥാന്‍ സൈനികര്‍ക്ക് റഷ്യ പരിശീലനം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ സൈനിക ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പാക്കിസ്ഥാന്‍ ട്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ കരാര്‍.

കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രഥമ സംയുക്ത സൈനിക യോഗത്തി(ജെഎംസിസി)ലാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചതെന്ന് പാക് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച റഷ്യന്‍ ഡെപ്യൂട്ടി ഡിഫന്‍സ് മന്ത്രി കേണല്‍ ജനറല്‍ അലക്‌സാണ്ടര്‍ വി ഫോമിനാണ് റഷ്യയെ പ്രതിനിധീകരിച്ചത്. ജെഎംസിസി മീറ്റിംഗില്‍ പാക് പ്രതിരോധ സെക്രട്ടറി ലെഫ്.ജനറല്‍(റിട്ട) സമീര്‍ ഉള്‍ ഹസന്‍ ഷായാണ് പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. പാകിസ്ഥാന്റെയും റഷ്യയുടയും പ്രതിരോധ സഹകരണത്തിന്റെ ഉന്നത ഫോറമാണ് ജെംസിസി.

കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടു.

 

 

Comments

comments

Categories: FK News, World
Tags: Pakistan, Russia