മലയാളികള്‍ക്ക് പ്രിയം ദുബായ് നഗരം

മലയാളികള്‍ക്ക് പ്രിയം ദുബായ് നഗരം

 

മലയാളികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്തിയ നഗരങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത് ദുബായും ക്വലാലംപൂരും ബാങ്കോക്കും

ദുബായ്: ഏറ്റവും കൂടുതല്‍ കേരളീയര്‍ സന്ദര്‍ശിച്ച നഗരങ്ങളുടെ പട്ടികയില്‍ ദബായ്, ക്വലാലംപൂര്‍, ബാങ്കോക്ക് എന്നിവ മുന്നില്‍. മുന്‍നിര ട്രാവല്‍
ഇ-കൊമേഴ്‌സ് കമ്പനിയായ ബുക്കിംഗ് ഡോട് കോം ആണ് കേരളീയര്‍ ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത രാജ്യങ്ങളുടെ കണക്ക് പുറത്തു വിട്ടത്. 2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നടപ്പു വര്‍ഷത്തെ രണ്ടാം പാദത്തിലെ കണക്കാണിത്.

കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സന്ദര്‍ശിച്ച ആദ്യ മൂന്നു നഗരങ്ങളിലാണ് ദുബായും ക്വലാലംപൂരും ബാങ്കോക്കും ഉള്‍പ്പെടുന്നത്. നാലാം സ്ഥാനം സിംഗപൂരിനും അഞ്ചാം സ്ഥാനം കൊളംബോയ്ക്കുമാണുള്ളത്.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ കൂടുതലായും കൊച്ചിയില്‍ നിന്നാണ് ടിക്കറ്റ് ബുക്ക്‌ചെയ്യുന്നത്. തിരുവനന്തപുരവും ബാംഗ്ലൂരുമാണ് മലയാളികളുടെ മറ്റ് ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങള്‍.

ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയം ഗുരുവായൂരും ചെന്നൈയുമാണ്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ അവരുടെ യാത്രകള്‍ അന്താരാഷ്ട്രമാണെങ്കിലും ദക്ഷിണ പൂര്‍വേഷ്യയില്‍ ഒതുക്കുകയാണ് പതിവ്.
വരുമാനവും സാമ്പത്തിക സ്രോതസും മെച്ചപ്പെട്ട സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ബുക്കിംഗ് ഡോട് കോം ഇന്ത്യ കണ്‍ട്രി മാനേജര്‍ റിതു മെഹ്‌റോത്ര പറഞ്ഞു.

ഓണ്‍ലൈന്‍ യാത്രാ ബുക്കിംഗിലേക്ക് മാറുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിച്ചതിന്റെ സ്വാധീനം
ഇ-കൊമേഴ്‌സിലും ഡിജിറ്റല്‍ പേമെന്റിലും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റിന്റെ ഉപയോഗവും സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും മൂലം മെട്രോ നഗരങ്ങള്‍ക്കൊപ്പം മറ്റു നഗരങ്ങളിലും പട്ടണങ്ങളിലും ഉപഭോക്താക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ പേ്‌മെന്റ് രംഗത്ത് വര്‍ധന ഉണ്ടാകാന്‍ മറ്റൊരു കാരണം.

ദുബായ്, ക്വലാലംപൂര്‍, ബാങ്കോക്ക്, സിംഗപ്പൂര്‍, കൊളംബോ എന്നിവ പ്രിയമേറുന്ന അന്താരാഷ്ട്ര ലക്ഷ്യ കേന്ദ്രങ്ങളാകുമ്പോള്‍ കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍, ഗുരുവായൂര്‍, ചെന്നൈ എന്നീ സ്ഥലങ്ങളാണ് ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയം. ബുക്കിംഗ്‌ഡോട്‌കോമിന് 70 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 198 ഓഫീസുകളും 17,000 ജീവനക്കാരുമാണ് കമ്പനിക്കുള്ളത്.

Comments

comments

Categories: Arabia
Tags: Dubai