കലൈഞ്ജര്‍ക്ക് വിടനല്‍കി തമിഴകം; ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം

കലൈഞ്ജര്‍ക്ക് വിടനല്‍കി തമിഴകം; ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം

ചെന്നൈ: ഇന്നലെ വൈകിട്ട് അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനങ്ങളുടെ ഒഴുക്കാണ്. കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ മേഖലയിലുള്ളവരും സാധാരണക്കാരും എത്തിക്കൊണ്ടിരിക്കുകയാണ്. രാജാജി ഹാളിലാണ് കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്.

കരുണാനിധിക്ക് അന്തിമോപാചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുടങ്ങിയവരുള്‍പ്പടെ ദേശീയനേതാക്കള്‍ ചെന്നൈയിലെത്തും. കരുണാനിധിയുടെ ഭൗതികശരീരം ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്തുന്നത് വിവാദത്തിലായി. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്ക് മാത്രമാണ് മറീന ബീച്ചില്‍ സംസ്‌കാരത്തിനായി സ്ഥലം അനുവദിക്കുന്നതെന്ന് സംസ്ഥന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ അറിയച്ചിരുന്നു. മറീന ബീച്ചില്‍ രാഷ്ട്രീയ േേനതാക്കളെ സംസ്‌കരിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനെതിരെ ആറ് ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്. ഈ ഹര്‍ജികളെല്ലാം ഹൈക്കോടതി പിന്‍വലിച്ചു.

കേസില്‍ കോടതി ഉടന്‍ വിധി പറയും. കരുണാനിധിക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം അനുവദിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹര്‍ജിക്കാരിലൊരാളായ ട്രാഫിക് രാമസ്വാമി പറഞ്ഞു.

Comments

comments